Stray Dog Attack | സ്‌കൂളില്‍ കയറി കടിച്ചു; തെരുവുനായയുടെ ആക്രമണത്തില്‍ അധ്യാപകനും വിദ്യാര്‍ഥികളും ഉള്‍പെടെ 5 പേര്‍ക്ക് പരുക്ക്, ചികിത്സ തേടി
Sep 13, 2022, 13:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com) നഗരപരിധിയിലെ മേപ്പറമ്പിലും നെന്മാറയിലും തോട്ടരയിലും തെരുവുനായയുടെ ആക്രമണത്തില്‍ അധ്യാപകനും വിദ്യാര്‍ഥികളും ഉള്‍പെടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ മൂന്ന് പേര്‍ വിദ്യാര്‍ഥികളാണ്.
പാലക്കാട് തോട്ടര സ്‌കൂളിലെ സ്റ്റാഫ് റൂമിന് മുന്നില്‍ വെച്ചായിരുന്നു അധ്യാപകന് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റ കെ എ ബാബു സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. നെന്മാറയില്‍ സ്‌കൂളിന് മുമ്പില്‍ വച്ച് വിദ്യാര്‍ഥിക്കും തെരുവുനായയുടെ കടിയേറ്റു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി അനശ്വരയ്ക്കാണ് കടിയേറ്റത്.
മേപ്പറമ്പില്‍ മൂന്നുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. മൂന്നുപേരും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. നെദ്ഹറുദ്ദീന്‍ എന്നയാള്‍ക്കും മദ്രസാ വിദ്യാര്‍ഥികളായ അലാന ഫാത്വിമ, റിഫ ഫാത്വിമ എന്നിവര്‍ക്കുമാണ് കടിയേറ്റത്. മദ്രസയില്‍ പോയ കുട്ടികളെ നായ ആക്രമിച്ചത് കണ്ടപ്പോള്‍ രക്ഷിക്കാന്‍ പോയതായിരുന്നു നെദ്ഹറുദ്ദീന്‍. പട്ടിയുടെ കഴുത്തില്‍ ചങ്ങല ഉണ്ടായിരുന്നതായും ആക്രമിച്ചത് വളര്‍ത്തു നായ ആണെന്നും നെദ്ഹറുദ്ദീന്‍ പറഞ്ഞു.
You Might Also Like:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

