Follow KVARTHA on Google news Follow Us!
ad

Cyber Fraud | ഓടോമൊബൈൽ കംപനിയായ ജെബിഎം ഗ്രൂപിനെയും പറ്റിച്ച് സൈബർ തട്ടിപ്പുകാർ; വൈസ് ചെയർമാനെന്ന വ്യാജേന ഫിനാൻഷ്യൽ ഓഫീസർക്ക് വാട്‌സ്ആപ് സന്ദേശം; തട്ടിയത് 1 കോടി രൂപ

Automobile firm JBM Group duped of ₹1 crore via fake WhatsApp messages #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഗുരുഗ്രാം: (www.kvartha.com) ഓടോമൊബൈൽ കംപനിയായ ജെബിഎം ഗ്രൂപിൻറെ വൈസ് ചെയർമാൻ നിശാന്ത് ആര്യയുടെ പേരിൽ വാട്സ്ആപ് സന്ദേശങ്ങൾ അയച്ച് ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO) വിവേക് ​​ഗുപ്തയിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തെന്ന് പരാതി. വാട്സ്ആപ് സന്ദേശങ്ങൾ അയച്ച് സിഎഫ്‌ഒയിൽ നിന്ന് വിവിധ അകൗണ്ടുകളിലേക്ക് സൈബർ തട്ടിപ്പുകാർ പണം കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.                 
                  
Automobile firm JBM Group duped of ₹1 crore via fake WhatsApp messages, Newdelhi, Haryana, News, Top-Headlines, Police Station, Automobile, Whatsapp, Police, Investigates, Cyber Crime.

വിവേക് ​​ഗുപ്ത നൽകിയ പരാതി പ്രകാരം, നൽകിയ ബാങ്ക് അകൗണ്ടുകളിലേക്ക് പറഞ്ഞിരിക്കുന്ന തുക ട്രാൻസ്ഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാട്‌സ് ആപിൽ വെള്ളിയാഴ്ച സന്ദേശം ലഭിച്ചു. 'ജെബിഎം ഗ്രൂപ് വൈസ് ചെയർമാൻ നിഷാന്ത് ആര്യയാണ് താനെന്ന് സന്ദേശം അയച്ചയാൾ അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ വാട്സ്ആപ് ഡിപിയിൽ (ഡിസ്‌പ്ലേ ചിത്രം) ആര്യയുടെ ചിത്രമുണ്ടായിരുന്നു. ട്രൂകോളറിൽ നമ്പർ പരിശോധിച്ചെങ്കിലും നമ്പർ ആര്യയുടേതാണെന്ന് കാണിച്ചു. സന്ദേശം അയച്ചയാൾ മീറ്റിംഗിലാണെന്ന് പറഞ്ഞതിനാൽ എനിക്ക് വിളിച്ച് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല', പരാതിയിൽ പറയുന്നു.

സന്ദേശം അയച്ചയാൾ നിശാന്ത് ആര്യയാണെന്ന് കരുതി എല്ലാ പണമിടപാടുകളും പൂർത്തിയാക്കിയെന്ന് ഗുപ്ത പറഞ്ഞു. ജെബിഎം ഗ്രൂപിൻറെ രണ്ട് കംപനികളായ ജെബിഎം ഇൻഡസ്ട്രീസിന്റെയും ജെബിഎം ഓടോയുടെയും അകൗണ്ടിൽ നിന്നാണ് പണമെല്ലാം അയച്ചിരിക്കുന്നത്. പരാതി പ്രകാരം 1,11,71,696 രൂപ വിവിധ അകൗണ്ടുകളിലേക്ക് അയച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Automobile firm JBM Group duped of ₹1 crore via fake WhatsApp messages, Newdelhi, Haryana, News, Top-Headlines, Police Station, Automobile, Whatsapp, Police, Investigates, Cyber Crime.

< !- START disable copy paste -->

Post a Comment