CUET UG | ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള കോമണ്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; മാര്‍ക് എങ്ങനെ പരിശോധിക്കാം, അടുത്തത് എന്ത്, വിശദമായി അറിയാം
Sep 16, 2022, 14:19 IST
ന്യൂഡെല്‍ഹി: (www.kvartha.com) നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) കോമണ്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് അന്‍ഡര്‍ ഗ്രാജുവേറ്റ് (CUET UG) ഫലം പ്രഖ്യാപിച്ചു. ലഭിച്ച മാര്‍കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലകളിലേക്ക് പ്രവേശനം തേടാന്‍ കഴിയും. 44 കേന്ദ്ര സര്‍വകലാശാലകള്‍, 12 സംസ്ഥാന സര്‍വകലാശാലകള്‍, 11 ഡീംഡ് സര്‍വകലാശാലകള്‍, 19 സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവയുള്‍പെടെ 90 സര്‍വകലാശാലകള്‍ക്ക് യുജി കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കും. സര്‍വകലാശാലകളും കോളജുകളും അടുത്തതായി കട് ഓഫുകള്‍ പുറത്തിറക്കുകയും സിയുഇടി സ്‌കോറിനെ അടിസ്ഥാനമാക്കി മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്യും.
ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യവാരമോ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്ന് യുജിസി ചെയര്‍മാന്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത 14,90,293 പേരില്‍ 9,68,201 പേര്‍ പരീക്ഷയെഴുതി. ഇവരില്‍ 4,29,228 പേര്‍ സ്ത്രീകളും 5,38,965 പേര്‍ പുരുഷന്മാരും എട്ട് പേര്‍ മൂന്നാം ലിംഗക്കാരുമാണ്. 19,865 വിദ്യാര്‍ഥികള്‍ 100 ശതമാനം മാര്‍ക് നേടി. ജൂലൈ-ഓഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ ആറ് ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത്.
ഫലം അറിയുന്നതെങ്ങനെ:
ഘട്ടം 1: CUET-ന്റെ ഔദ്യോഗിക വെബ്സൈറ്റായ cuet(dot)samarth(dot)ac(dot)in സന്ദര്‍ശിക്കുക
ഘട്ടം 2: ഹോംപേജില്‍, CUET 2022 UG ഫലത്തിലേക്കുള്ള ലിങ്ക് കാണാം. അതില്‍ ക്ലിക് ചെയ്ത ശേഷം, നിങ്ങളുടെ റോള്‍ നമ്പറും ജനനത്തീയതിയും നല്‍കുക. ഉടന്‍ തന്നെ നിങ്ങളുടെ ഫലം സ്‌ക്രീനില്‍ ദൃശ്യമാകും.
ഘട്ടം 3: നിങ്ങളുടെ മാര്‍ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഭാവിയില്‍ ഉപയോഗത്തിനായി പ്രിന്റ് എടുക്കുക.
കൗണ്‍സിലിംഗും പ്രവേശനവും:
നേടിയ മാര്‍കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലകളില്‍ പ്രവേശനം നേടാനാകും. പാസിംഗ് മാര്‍കുകള്‍ ഇല്ല, ഓരോ കോളജും അപേക്ഷകളുടെ എണ്ണം അനുസരിച്ച് കട്-ഓഫുകള്‍ പുറത്തിറക്കും. നിങ്ങള്‍ ഇഷ്ടപ്പെടുന്ന കോളജില്‍ ആഗ്രഹിക്കുന്ന കോഴ്സിലേക്കുള്ള പ്രവേശനം വിവിധ ഘടകങ്ങള്‍ക്ക് വിധേയമാണ് - യോഗ്യത, ഒഴിവുള്ള സീറ്റുകളുടെ എണ്ണം, സംവരണം, ഇളവുകള്‍, കോഴ്സിന് പ്രസക്തമായ ടെസ്റ്റുകളില്‍ നിങ്ങള്‍ നേടിയ മാര്‍ക, അപേക്ഷിക്കുന്ന സര്‍വകലാശാലയുടെ പ്രവേശന നയം, തുടങ്ങിയവ പരിഗണിക്കും.
യുജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡം അനുസരിച്ച്, വിദ്യാര്‍ഥികള്‍ 12-ാം ക്ലാസ് പാസായിരിക്കണം. CUET സ്‌കോറുകളെ അടിസ്ഥാനമാക്കി കട് ഓഫ് നടക്കുമെങ്കിലും, DU പോലുള്ള ചില സര്‍വകലാശാലകള്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുമ്പോള്‍ 12-ാം ക്ലാസിലെ മാര്‍ക് ടൈ ബ്രേകറായി ഉപയോഗിക്കും. CUET സ്‌കോറുകള്‍ മാനദണ്ഡമാക്കുന്ന മുന്‍നിര സര്‍വകലാശാലകളില്‍ ഡെല്‍ഹി യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി, ജാമിയ ഹംദര്‍ദ്, ടിഎസ്എസ്, ബി എച് യു, വിശ്വഭാരതി യൂണിവേഴ്സിറ്റി, അലഹബാദ് യൂണിവേഴ്സിറ്റി എന്നിവയും ഉള്‍പെടുന്നു.
< !- START disable copy paste -->

You Might Also Like:
Keywords: Latest-News, National, Top-Headlines, Education, Examination, Entrance-Exam, University, CUET UG 2022 Result Declared, CUET UG, CUET, CUET UG 2022 Result Declared: Know How to Check Marks, What's Next.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.