Viral Photo shoot | കുണ്ടുംകുഴിയും നിറഞ്ഞ് ചെളിക്കുളമായ റോഡ് ലൊകേഷനാക്കി വിവാഹത്തിനൊരുങ്ങിയ വധുവിന്റെ ഫോടോഷൂട്; വീഡിയോ വൈറല്‍

 


മലപ്പുറം: (www.kvartha.com) കുണ്ടുംകുഴിയും നിറഞ്ഞ് ചെളിക്കുളമായ റോഡ് ലൊകേഷനാക്കി വിവാഹത്തിനൊരുങ്ങിയ വധുവിന്റെ ഫോടോഷൂട് വൈറലായി. മലപ്പുറം അമരമ്പലം പഞ്ചായതിലെ 15ാം വാര്‍ഡില്‍പ്പെട്ട പൂക്കോട്ട്പാടം റോഡിലാണ് കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിന്റെ ഫോടോഷൂട് നടന്നത്.
    
Viral Photo shoot | കുണ്ടുംകുഴിയും നിറഞ്ഞ് ചെളിക്കുളമായ റോഡ് ലൊകേഷനാക്കി വിവാഹത്തിനൊരുങ്ങിയ വധുവിന്റെ ഫോടോഷൂട്; വീഡിയോ വൈറല്‍

പൂക്കോട്ട്പാടം മാമ്പറ്റത്തെ സുജിഷ-സുബിന്റെ വിവാഹത്തിന്റെ ഫോടോഷൂടാണ് ചെളിക്കുളമായ റോഡില്‍ നടന്നത്. ചന്തക്കുന്നില്‍ നിന്നും പെരുമ്പിലാവിലേക്കുള്ള സംസ്ഥാന പാതയില്‍ വെച്ചാണ് ഫോടോഷൂട് നടന്നത്. ഈ ഭാഗത്തെ മുഴുവന്‍ റോഡുകളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണെന്ന് പൂക്കോട്ട്പാടം പഞ്ചായത് മെമ്പര്‍ അഫീഫ കെവാര്‍ത്തയോട് പറഞ്ഞു. ഇവിടെ മലയോര ഹൈവേയുടെ വികസനം നടക്കുന്നത് കൊണ്ടാണ് റോഡ് ശരിയാക്കത്തതെന്നാണ് അധികൃതര്‍ പറയുന്നത്. ഒരു ടു വീലറിന് പോലും സൈഡ് കൊടുത്ത് പോകാന്‍ കഴിയാത്ത വിധം റോഡ് നാശമായി കിടക്കുകയാണ്.
    
Viral Photo shoot | കുണ്ടുംകുഴിയും നിറഞ്ഞ് ചെളിക്കുളമായ റോഡ് ലൊകേഷനാക്കി വിവാഹത്തിനൊരുങ്ങിയ വധുവിന്റെ ഫോടോഷൂട്; വീഡിയോ വൈറല്‍

സമീപത്തെ ബ്യൂടി പാര്‍ലറില്‍ നിന്നും രാവിലെ വധു ഒരുങ്ങിയിറങ്ങിയപ്പോള്‍ ചെളിവെള്ളം കെട്ടികിടക്കുന്നതിനാല്‍ റോഡ് മുറിച്ചുകടക്കാന്‍ കഴിയാതെ വന്നതോടെയാണ് വധുവിനോട് ഫോടോഷൂട് ഇവിടെ നിന്ന് തന്നെ തുടങ്ങാമെന്ന് പറഞ്ഞതെന്ന് ഫോട്ഷൂട് നടത്തിയ ആരോ വെഡിങ് സ്റ്റുഡിയോ ഉടമയും ഫൊടോഗ്രാഫറുമായ ആശിഖ് കെവാര്‍ത്തയോട് പറഞ്ഞു. റോഡിന്റെ ശോചനീയാവസ്ഥ അധികൃതരെ അറിയിക്കാന്‍ കൂടിയാണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചതെന്നും ആശിഖ് കൂട്ടിച്ചേര്‍ത്തു.


You Might Also Like:

Keywords:  Malappuram, Kerala, News, Top-Headlines, Viral, Wedding, Road, Photo, Trending, Video, Marriage, Photo shoot of a bride near damaged road went viral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia