ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രണ്ട് എമിറേറ്റുകളില്‍ കനത്ത മഴ ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) ചില പ്രദേശങ്ങളില്‍ കോഡ് ചുവപ്പ് ജാഗ്രതകള്‍ പുറപ്പെടുവിച്ചിരുന്നു. ഫുജൈറയിലും മസാഫിയിലും അതിശക്തമായ മഴ പെയ്തതായി എന്‍സിഎം റിപോര്‍ട് ചെയ്തു. കൂടാതെ റാസല്‍ഖൈമയുടെ വാദി അല്‍ ഉജൈലിയിലും മഴ പെയ്തിട്ടുണ്ട്. പൊടിപടലങ്ങള്‍ നിറഞ്ഞ സാഹചര്യം ചില പ്രദേശങ്ങളില്‍ ദൂരക്കാഴ്ച 500 മീറ്ററില്‍ താഴെയായി കുറച്ചിട്ടുണ്ട്.
അടുത്ത നാല് ദിവസങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും പൊടി നിറഞ്ഞ അന്തരീക്ഷം നിലനില്‍ക്കുമെന്നും ഔദ്യോഗിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു. അതേസമയം, മഴ കാരണം കനത്ത ജലപ്രവാഹം കാണുന്ന വാദികള്‍ (താഴ് വരകള്‍) പോലെയുള്ള അപകടകരമായ പ്രദേശങ്ങള്‍ ഒഴിവാക്കാന്‍ അധികാരികള്‍ രാജ്യത്തിന്റെ കിഴക്കന്‍ നിവാസികളോട് നിര്‍ദേശിച്ചു.
ശാര്‍ജ, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ പ്രതീക്ഷിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാന്‍ കിഴക്കന്‍ പ്രവിശ്യകളിലെ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധികൃതരുടെ ഇടപെടല്‍ ആവശ്യമായ അപകടകരമായ സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന ചാനലുകള്‍ വഴി നേരിട്ട് ആശയവിനിമയം നടത്താന്‍ എല്ലാ കിഴക്കന്‍ മേഖലയിലെ താമസക്കാരോടും അധികൃതര്‍ ആഹ്വാനം ചെയ്തു.
നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എന്‍സിഇഎംഎ) പറയുന്നതനുസരിച്ച്, കിഴക്ക് നിന്നുള്ള ന്യൂനമര്‍ദം' കിഴക്ക് - തെക്ക് മേഖലകളില്‍ വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് കാരണമായേക്കാം. അതിനാലാണ് രാജ്യത്ത് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചത്.
Keywords: Reported by Qasim Moh'd Udumbunthala, Riyadh, News, Gulf, World, Rain, Alerts, UAE: Heavy rain continues in two emirates after Red Alert declared.