Dam Shutters | ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു; യുഎഇയിലെ അണക്കെട്ടുകളില്‍ ഷടറുകള്‍ തുറക്കും

 


ഖാസിം ഉടുമ്പുന്തല

ഫുജൈറ: (www.kvartha.com) യുഎഇയില്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ഷടറുകള്‍ തുറക്കുമെന്ന് ഊര്‍ജ, അടിസ്ഥാനസൗകര്യ മന്ത്രാലയം അറിയിച്ചു. അതിശക്തമായ മഴയെത്തുടര്‍ന്ന് കിഴക്കന്‍ മേഖലകളിലെ ചില അണക്കെട്ടുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. സമൃദ്ധമായ ജലം കാരണം സമ്മര്‍ദമുണ്ടാകുന്നത് ഒഴിവാക്കാനാണ് ശൗക, ബുറാഖ്, സിഫ്നി, അല്‍ അജിലി മംദൂഹ് എന്നീ അണക്കെട്ടുകളുടെ ഷടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.

Dam Shutters | ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു; യുഎഇയിലെ അണക്കെട്ടുകളില്‍ ഷടറുകള്‍ തുറക്കും

താഴ് വരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ സര്‍വാത്മനാ പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. യുഎഇയുടെ തെക്ക്, കിഴക്ക് മേഖലകളില്‍ ആഗസ്റ്റ് 14 മുതല്‍ 17 വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Dam Shutters | ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു; യുഎഇയിലെ അണക്കെട്ടുകളില്‍ ഷടറുകള്‍ തുറക്കും

ശൗഖ അണക്കെട്ട്

Keywords: Reported by Qasim Moh'd Udumbunthala, News, World, Gulf, World, UAE, Dam, UAE: Dams will be opened to release excess water after heavy rains.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia