തൃപ്പൂണിത്തുറ: (www.kvartha.com) യുവാവിനെ ഫ്‌ലാറ്റില്‍ കെട്ടിയിട്ട് കവര്‍ച നടത്തിയെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവാങ്കുളം പഞ്ചായത് പരിധിയില്‍പെട്ട അരുണ്‍ (25), മട്ടാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട അര്‍ശാദ് (26) എന്നിവരാണ് അറസ്റ്റിലായത്. നിരവധി പിടിച്ചുപറിക്കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് ഹില്‍പാലസ് പൊലീസ് പറഞ്ഞു.
ഓഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം. തൃപ്പൂണിത്തുറ ചാത്താരി സ്റ്റാര്‍ ഹോംസിലെ താമസക്കാരനായ അല്‍അമീന്‍ എന്നയാളുടെ ഫ്‌ലാറ്റില്‍ പ്രതികള്‍ അതിക്രമിച്ച് കയറുകയും തുടര്‍ന്ന് ഇയാളെ വിവസ്ത്രനാക്കി കെട്ടിയിട്ട് പണവും മൊബൈല്‍ ഫോണും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്ന് കടന്നു കളയുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, പള്ളുരുത്തിയില്‍നിന്ന് പിടികൂടിയ അര്‍ശാദിന്റെ വീട്ടില്‍ നിന്ന് പൊലീസ് നഷ്ടപ്പെട്ട സാധനങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എസ്എച്ഒ ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ പ്രദീപ് എം, ശമീര്‍ എം, എഎസ്‌ഐമാരായ രാജീവ്‌നാഥ്, എം ജി സന്തോഷ്, ഷാജി, എസ് സി പി ഒ ശ്യാം, ആര്‍ മേനോന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Keywords: News, Kerala, Arrest, Arrested, Crime, Police, Case, Accused, Two arrested in robbery case.