Follow KVARTHA on Google news Follow Us!
ad

BJP Leader Died | തെലുങ്കാനയില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Telangana BJP leader Gnanendra Prasad found dead #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ഹൈദരാബാദ്: (www.kvartha.com) തെലുങ്കാനയില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ജ്ഞാനേന്ദ്ര പ്രസാദിനെയാണ് വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കുടുംബാംഗമാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജ്ഞാനേന്ദ്ര പ്രസാദ് കുറെക്കാലമായി കുടുംബാംഗങ്ങളില്‍ നിന്ന് അകന്നു കഴിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പുകളൊന്നും തന്നെ കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കുടുംബവീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലായിരുന്നു താമസം.

Hyderabad, News, National, BJP, Leader, Found Dead, Death, Telangana BJP leader Gnanendra Prasad found dead.

വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഏറെ നേരമായി ജ്ഞാനേന്ദ്ര പ്രസാദിനെ കാണാതായതോടെ കുടുംബാംഗം നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.

Keywords: Hyderabad, News, National, BJP, Leader, Found Dead, Death, Telangana BJP leader Gnanendra Prasad found dead.

Post a Comment