ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ ആദ്യ സ്‌കൈബസ് ഉടനെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഡെല്‍ഹിയിലേയും ഹരിയാനയിലേയും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സ്‌കൈബസ് ഉടന്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതിയില്‍ ഓടുന്ന സ്‌കൈബസ് വാഹനപ്പെരുപ്പവും ഒപ്പം മലിനീകരണവും കുറയ്ക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്‌കൈബസ് പദ്ധതിയുമായി കേന്ദ്ര സര്‍കാര്‍ മുന്നോട്ടുപോകുകയാണെന്ന് നേരത്തെ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു. മെട്രോ ഒരു കിലോമീറ്റര്‍ പണിക്ക് ഏകദേശം 350 കോടി രൂപ വേണം, സ്‌കൈബസിനു 50 കോടി മതി. ചെറിയ സ്‌കൈബസിന് ഒരേസമയം 300 ല്‍ അധികം യാത്രക്കാരെ വഹിക്കാനാവും.
നിര്‍മാണ ചെലവും വളരെ കുറവ്. ഇതിനായുള്ള ഡബിള്‍ ഡകര്‍ സ്‌കൈബസുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ പോകുന്നു എന്നും മന്ത്രി പറഞ്ഞു. രണ്ടാംനിരയില്‍പെട്ട നഗരങ്ങളിലാണ് കൂടുതല്‍ പ്രായോഗികമാകുക. മെട്രോയും ലൈറ്റ് മെട്രോയും നിര്‍മിക്കുന്നതിന്റെ നാലിലൊന്ന്‌ചെലവില്‍ സ്‌കൈ ബസ് പദ്ധതി നടപ്പാക്കാമെന്നാണ് ഗഡ്കരി വ്യക്തമാക്കുന്നത്.
Keywords: New Delhi, News, National, Minister, Vehicles, Central Government, Skybuses coming to select cities in India: Gadkari.