പൊതുസ്ഥലം കയ്യേറാനുള്ള ശ്രമത്തിന്റെ പേരില്‍ സൊസൈറ്റിയിലെ താമസക്കാരുമായി കടുത്ത ശത്രുത പുലര്‍ത്തിയിരുന്ന ത്യാഗി, പാര്‍കിംഗ് മേഖലയില്‍ ഈന്തപ്പനകള്‍ നട്ടുപിടിപ്പിച്ചതിന് ഒരു സ്ത്രീയെ അധിക്ഷേപിക്കുകയും പിടിച്ച് തള്ളുകയും ചെയ്തു. താന്‍ ബിജെപി നേതാവാണെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും പാര്‍ടി ഇത് നിഷേധിച്ചു.
ശ്രീകാന്ത് ത്യാഗിയുടെ ട്വിറ്റര്‍ പ്രൊഫൈലില്‍ അദ്ദേഹം ദേശീയ എക്സിക്യൂടീവ് അംഗം, ഭാരതീയ ജനതാ പാര്‍ടി (കിസാന്‍ മോര്‍ച) ദേശീയ കോ-ഓര്‍ഡിനേറ്റര്‍, യുവ കിസാന്‍ സമിതി ഭാരതീയ ജനതാ പാര്‍ടി, (കിസാന്‍ മോര്‍ച) ആണെന്ന് അവകാശപ്പെട്ടു. എന്നാല്‍, ബിജെപി എംപിയും കിസാന്‍ മോര്‍ച തലവനുമായ രാജ്കുമാര്‍ ചാഹര്‍ ഇക്കാര്യം നിഷേധിച്ചു.
നോയിഡയില്‍ നിന്നുള്ള ബിജെപി എംപി ഡോ മഹേഷ് ശര്‍മ റസിഡന്‍ഷ്യല്‍ സൊസൈറ്റി സന്ദര്‍ശിച്ചപ്പോള്‍ ശ്രീകാന്ത് ത്യാഗിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയിരുന്നു. 2019 ല്‍ ശ്രീകാന്ത് ത്യാഗി തന്റെ ഇന്‍സ്റ്റാഗ്രാം അകൗണ്ടില്‍ പങ്കിട്ട ഫോടോകള്‍ മറ്റൊരു കഥയാണ് പറയുന്നത്. ജെപി നദ്ദ, മുന്‍ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരുള്‍പെടെയുള്ള ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള നിരവധി ഫോടോകള്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ ഫോടോകളുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
'അദ്ദേഹം ഒരു പാര്‍ടി നേതാവിനൊപ്പം ഫോടോ എടുത്തിരിക്കാം, അത് വേറെ വിഷയമാണ്. കഴിഞ്ഞ 49 വര്‍ഷമായി ഞാന്‍ നോയിഡയിലാണ് താമസിക്കുന്നത്. ത്യാഗിയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ പാര്‍ടിക്ക് കഴിയില്ല. ' -ഇതിനെക്കുറിച്ച് ഡോ. മഹേഷ് ശര്‍മ പറഞ്ഞതായി ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്തു.
2018ല്‍ ബിജെപി കിസാന്‍ മോര്‍ചയുടെ യുവ കിസാന്‍ സമിതിയുടെ ദേശീയ കോര്‍ഡിനേറ്ററായി നിയമിതനായ ത്യാഗ 2018 ഓഗസ്റ്റ് മുതല്‍ 2021 ഏപ്രില്‍ വരെ ടീമിന്റെ ഭാഗമായിരുന്നെന്ന് പത്രം റിപോര്‍ട് ചെയ്യുന്നു. കഴിഞ്ഞ കൊല്ലം രൂപീകരിച്ച പുതിയ ടീമില്‍ ത്യാഗിയില്ല.
ഭരണത്തിന്റെ ഭാഗമായതിനാല്‍ 2018 ഒക്ടോബറിനും 2020 ഫെബ്രുവരിക്കും ഇടയില്‍ ത്യാഗിക്ക് സുരക്ഷ നല്‍കിയെന്ന് ഗാസിയാബാദ് പൊലീസ് മേധാവി മുനിരാജ് ജി വ്യക്തമാക്കി. അതിനിടെ, യോഗി ആദിത്യനാഥിന്റെ ഉപദേശകന്‍ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നതെന്ന് ആജ് തക് റിപോര്‍ട് ചെയ്തു.
Keywords: New Delhi, News, National, BJP, Arrest, Arrested, Case, Crime, Shrikant Tyagi arrested: Is Shrikant Tyagi a BJP leader? All about Noida Grand Omaxe case.