പത്തനംതിട്ട: (www.kvartha.com) വള്ളിക്കോട് സ്ലാബില്ലാത്ത ഓടയില്‍ വീണ് ബൈക് യാത്രികന് പരിക്ക്. വള്ളിക്കോട് സ്വദേശി യദുകൃഷ്ണനാണ് തലയ്ക്ക് പരിക്കേറ്റത്. നിയന്ത്രണം വിട്ട ബൈക് സ്ലാബില്ലാത്ത ഓടയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.
ചന്ദനപ്പളളി കോന്നി റോഡില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തകര്‍ന്നുകിടക്കുന്ന സ്ലാബിന്റെ കമ്പി തലയില്‍ തറച്ച് ഗുരുതരമായി യുവാവിന് പരിക്കേറ്റതായാണ് വിവരം. യുവാവിനെ കോന്നി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നേരത്തെ റോഡ് പണി കഴിഞ്ഞിട്ടും ഓട മൂടാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. അശാസ്ത്രീയമായാണ് പ്രദേശത്ത് റോഡ് നിര്‍മിച്ചതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
Keywords: Pathanamthitta, News, Kerala, Injured, Accident, hospital, Pathanamthitta: Man injured in bike accident.