പോഡ്‌ഗോറിക:(www.kvartha.com) മോണ്ടിനെഗ്രോയില്‍ നടന്ന വെടിവയ്പില്‍ ആയുധധാരി ഉള്‍പെടെ 12 പേര്‍ കൊല്ലപ്പെട്ടു. അക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. പരിക്കേറ്റവരില്‍ ഒരു പൊലീസുകാരനും ഉള്‍പെട്ടിട്ടുണ്ടെന്നാണ് വിവരം.
മോണ്ടിനെഗ്രോയുടെ തലസ്ഥാനമായ പോഡ്‌ഗോറികയ്ക്ക് 36 കിലോമീറ്റര്‍ അകലെ സെറ്റിങ്ങെയിലെ തിരക്കേറിയ തെരുവിലായിരുന്നു ആക്രമണം. കൊലയാളിലെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് റിപോര്‍ടുകള്‍ പറയുന്നു.
Keywords: News, World, Killed, Crime, Death, Police, shot dead, Injured, Montenegro shooting leaves 12 dead including gunman.