Follow KVARTHA on Google news Follow Us!
ad

Drone Delivery | 'ആകാശത്ത് നിന്ന് മരുന്ന്'; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് അരുണാചല്‍ പ്രദേശ്

`Medicine from the Sky` Drone Delivery Programme Set for Take-off in Pradesh #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഇടനഗര്‍: (www.kvartha.com) 'ആകാശത്ത് നിന്ന് മരുന്ന്' എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് അരുണാചല്‍ പ്രദേശ്. ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ 'മെഡിസിന്‍ ഫ്രം ദി സ്‌കൈ' ഡ്രോണ്‍ സര്‍വീസ് ഏറെ പ്രയോജനകരമാകുമെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു ട്വിറ്ററില്‍ കുറിച്ചു.

കിഴക്കന്‍ കാമെങ് ജില്ലയിലെ സെപയില്‍ നിന്ന് ചയാങ് താജോയിലേക്ക് ഡ്രോണ്‍ സര്‍വീസിന്റെ ആദ്യ വിമാനമായ 'മെഡിസിന്‍ ഫ്രം ദി സ്‌കൈ' പറന്നു. ഇന്‍ഡ്യയുടെ 76-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ഈ പദ്ധതി അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

News, National, Health, Chief Minister, `Medicine from the Sky` Drone Delivery Programme Set for Take-off in Pradesh.

ഇന്‍ഡ്യയെ ലോക ഡ്രോണ്‍ ഹബാക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍ അരുണാചല്‍ പ്രദേശില്‍ ഒരു പൈലറ്റ് പ്രോജക്ട് ആരംഭിച്ചിരിക്കുകയാണ്. ആരോഗ്യ സംരക്ഷണം, കൃഷി, ദുരന്ത നിവാരണം എന്നീ മേഖലകളില്‍ ഡ്രോണുകളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും ലോക സാമ്പത്തിക ഫോറവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: News, National, Health, Chief Minister, `Medicine from the Sky` Drone Delivery Programme Set for Take-off in Pradesh.

Post a Comment