Follow KVARTHA on Google news Follow Us!
ad

Man Killed | യുഎസില്‍ എഫ്ബിഐ കെട്ടിടത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; ആയുധധാരി വെടിയേറ്റ് മരിച്ചു

Man who tried to breach FBI office killed after standoff #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

ഒഹായോ: (www.kvartha.com) എഫ്ബിഐ കെട്ടിടത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച ആയുധധാരി വെടിയേറ്റ് മരിച്ചതായി റിപോര്‍ട്. യുഎസിലെ സിന്‍സിനാറ്റിയില്‍ വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 9.15 മണിയോടെയാണ് സംഭവം. രക്ഷാകവചമണിഞ്ഞ് കെട്ടിടത്തില്‍ കയറാന്‍ ശ്രമിച്ച ഇയാള്‍ സുരക്ഷാ സൈനികര്‍ എത്തിയതോടെ ഒഹായോയിലെ ക്ലിന്റന്‍ കൗന്‍ഡിയിലേക്ക് കാറില്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് അവിടെ ഒരു ചോളപ്പാടത്തില്‍ ഒളിക്കുകയുമായിരുന്നുവെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കി.

പിന്തുടര്‍ന്നെത്തിയ പൊലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. അനുനയശ്രമങ്ങള്‍ക്ക് വിധേയനാകാതിരുന്ന ഇയാള്‍ പൊലീസിന് നേരെ തോക്കുചൂണ്ടുകയായിരുന്നു.

News, World, Crime, Attack, Killed, Police, shot dead, Man who tried to breach FBI office killed after standoff.

തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് 3.42 മണിയോടെ വെടിവച്ച് വീഴ്ത്തുകയായിരുന്നെന്ന് ഹൈവേ പട്രോള്‍ ലഫ്റ്റനന്റ് ഡെന്നിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ പേരും മറ്റും പൊലീസ് വെളിപ്പെടുത്തിയില്ല. അതേസമയം, റികി ശിഫര്‍ (42) ആണ് കൊല്ലപ്പെട്ടതെന്ന് ചില പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് 'ന്യൂയോര്‍ക് ടൈംസും', 'സിഎന്‍എന്നും' റിപോര്‍ട് ചെയ്തു.

Keywords: News, World, Crime, Attack, Killed, Police, shot dead, Man who tried to breach FBI office killed after standoff.

Post a Comment