Drowned | കാനഡയില്‍ മലയാളി വ്‌ലോഗര്‍ മുങ്ങിമരിച്ചു

 


കോഴിക്കോട്: (www.kvartha.com) കാനഡയില്‍ മലയാളി വ്‌ലോഗര്‍ (Malayali Vlogger) മുങ്ങിമരിച്ചു. കാളിയാമ്പുഴ പാണ്ടിക്കുന്നേല്‍ ബേബിയുടെ മകന്‍ രാജേഷ് ജോണ്‍ (35) ആണ് മരിച്ചത്. മീന്‍പിടിത്തത്തെ (Fishing) കേന്ദ്രീകരിച്ചാണ് രാജേഷ് വ്‌ലോഗ് (Vlog) ചെയ്തിരുന്നത്. ഓഗസ്റ്റ് മൂന്നിന് പുലര്‍ചെ വീട്ടില്‍ നിന്നും പോയ രാജേഷ് രാവിലെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പിന്നീട് രാജേഷ് ജോണിനെ കുറിച്ച് വിവരമൊന്നുമില്ലാതായതോടെ ഭാര്യ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വെള്ളച്ചാട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു.

Drowned | കാനഡയില്‍ മലയാളി വ്‌ലോഗര്‍ മുങ്ങിമരിച്ചു

കയ്യില്‍ നിന്നും പോയ ഫിഷിങ് ബാഗ് (Fishing Bag) ചൂണ്ട വച്ച് എടുക്കാനുള്ള ശ്രമത്തിനിടയില്‍ തെന്നി വീഴുകയായിരുന്നുവെന്നാണ് നിഗമനം. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: വത്സമ്മ. ഭാര്യ: അനു. മകന്‍: ഏദന്‍. സഹോദരി: സോണിയ.

Keywords:  Kozhikode, News, Kerala, Death, Drowned, Police, Canada, Malayali vlogger drowned in Canada.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia