Man In Custody | ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദിച്ച സംഭവം; അഭിഭാഷകന്‍ കസ്റ്റഡിയില്‍
Aug 12, 2022, 10:14 IST
കൊല്ലം: (www.kvartha.com) ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദിച്ചെന്ന കേസില്‍ അഭിഭാഷകന്‍ കസ്റ്റഡിയില്‍. വര്‍ക്കല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ഷിബുവിനെയാണ് കസ്റ്റഡിയിലായത്. കുരീപ്പുഴ സ്വദേശി അരുണിന് മര്‍ദനമേറ്റത്. ഷിബുവും സുഹൃത്ത് ലഞ്ജിത്തും കാറില്‍ ആലപ്പുഴയില്‍ നിന്ന് മടങ്ങിവരും വഴിയാണ് യുവാവിനെ മര്‍ദിച്ചതെന്ന് അഞ്ചാലുംമൂട് പൊലീസ് പറഞ്ഞു. ലഞ്ജിത്താണ് കാര്‍ ഓടിച്ചതെന്നും മര്‍ദിച്ചതെന്നും ഷിബു പറയുന്നു.
അതേസമയം മര്‍ദനമേറ്റ അരുണ്‍ പ്രതിയെ തിരിച്ചറിയേണ്ടതുണ്ട്. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനമെന്നും പൊലീസ് പറഞ്ഞു. കൊല്ലം ബൈപാസിലെ കാവനാട് ടോള്‍ ബൂതിലാണ് സംഭവം.
ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നു പോകുന്നത് അരുണ്‍ ചോദ്യം ചെയ്തതോടെ കാറിലുണ്ടായിരുന്നവരും അരുണും തമ്മില്‍ വാക്കു തര്‍ക്കവുമുണ്ടായി. ഇതിനിടയില്‍ അസഭ്യം പറഞ്ഞ സംഘം അരുണിനെ കാറില്‍ പിടിച്ചു വലിച്ച് ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി. 50 മീറ്ററിലധികം റോഡിലൂടെ അരുണിലെ വലിച്ചിഴച്ച ശേഷം സംഘം പിടി വിടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അരുണിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Custody, News, Kollam, Police, Hospital, Kerala, Case, Kollam: Toll plaza staff attacked; Man in Police custody.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.