Found Dead | 'സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട യുവാവ് സ്വയം തീ കൊളുത്തി, ആത്മഹത്യ ചെയ്താല്‍ തനിക്ക് മുക്തി ലഭിക്കുമെന്ന് വിശ്വസിച്ചു'; കര്‍ണാടകയില്‍ യുവാവ് മരിച്ച നിലയില്‍
ബംഗ്‌ളൂറു: (www.kvartha.com) കര്‍ണാടകയിലെ തുമകുരുവില്‍ 23കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തെലുങ്ക് ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട യുവാവ് പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. തുമകുരു ജില്ലയില്‍ മധുഗിരിയിലെ ഒരു ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച് സംഭവം.
ആത്മഹത്യ ചെയ്ത ശേഷം തനിക്ക് മുക്തി ലഭിക്കുമെന്ന് പിതാവിനോട് പറയുന്ന വീഡിയോയും യുവാവ് തയ്യാറാക്കിയതായി റിപോര്‍ടുകള്‍ പറയുന്നുണ്ട്. സിനിമ 15 തവണ കണ്ട യുവാവ് അതിനെ കഥാപാത്രത്തെ പോലെ തന്റെ പ്ലസ് ടു പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. മാതാപിതാക്കള്‍ സിനിമ കാണരുതെന്ന് പലതവണ പറഞ്ഞിരുന്നുവെങ്കിലും യുവാവ് അതൊന്നും കേള്‍ക്കാന്‍ തയ്യാറായിരുന്നില്ലെന്നും റിപോര്‍ടുകല്‍ വ്യക്തമാക്കി.
ബുധനാഴ്ച രാത്രിയോടെ 20 ലിറ്റര്‍ പെട്രോള്‍ ദേഹത്ത് ഒഴിച്ച യുവാവ് തീ കൊളുത്തി. വഴിയാത്രക്കാരാണ് ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് വിക്ടോറിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 60 ശതമാനം പൊള്ളലേറ്റതിനെ തുടര്‍ന്ന് മരിച്ചുവെന്നും റിപോര്‍ടുകള്‍ പറയുന്നു.
Keywords: News, National, Death, Found Dead, Suicide, Cinema, hospital, Karnataka: Man found dead.