മയ്യില്‍: (www.kvartha.com) നിയന്ത്രണം വിട്ട ബൈക് വൈദ്യുതി തൂണിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നാറാത്ത് ടി സി ഗേറ്റില്‍ 'ആബിദിന്റെ തട്ടുകട' നടത്തുന്ന നാറാത്ത് ജുമാമസ്ജിദിന് സമീപത്തെ കണിയറക്കല്‍ മടത്തിലെവളപ്പില്‍ കെ എം ആബിദ് (31) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ടിസി ഗേറ്റിലെ കടയടച്ച് വീട്ടിലേക്ക് ബൈകില്‍ വരുന്നതിനിടെ ബൈക് നിയന്ത്രണംവിട്ട് വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡികല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്.
പിതാവ്: പരേതനായ അബ്ദുല്‍ ഖാദര്‍. മാതാവ്: കണിയറക്കല്‍ മടത്തിലെവളപ്പില്‍ ആമിന. ഭാര്യ: ഫമിയ (കണ്ണൂര്‍ സിറ്റി). മക്കള്‍: ആഇശ, ഫിദ. സഹോദരങ്ങള്‍: അശ്റഫ്, ഹസീന, സക്കീന. പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം നാറാത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: News, Kerala, Accident, Death, Treatment, hospital, Medical College, bike, Kannur: Man died in bike accident.