Follow KVARTHA on Google news Follow Us!
ad

Berlin Kunjananthan Nair | ബര്‍ലിന് നാടിന്റെ റെഡ് സല്യൂട്: ചെങ്കൊടി പുതച്ച് മടക്കം, അന്ത്യകര്‍മങ്ങള്‍ക്കായെത്തിയത് നൂറുകണക്കിനാളുകള്‍

Kannur: Berlin Kunjananthan Nair passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) മാധ്യമപ്രവര്‍ത്തകനും കമ്യൂനിസ്റ്റ് സഹയാത്രികനും കമ്യൂനിസ്റ്റ് പാര്‍ടി നിരോധന കാലത്തെ പാര്‍ടി രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്ക് നാറാത്ത് ശ്രീദേവിപുരം വീട്ടുവളപ്പില്‍ ചുവപ്പന്‍ അഭിവാദ്യങ്ങളോടെ അന്ത്യയാത്ര. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് അനന്തരവന്‍ ഡോ. ഗംഗാധരന്‍ ചിതക്ക് തിരികൊളുത്തിയത്. ബര്‍ലിന്റെ മകളായ ഉഷയും മരുമകനും ജര്‍മനിയിലെ വാസ്തു ശില്‍പിയായ വെര്‍ണറും മക്കളും ഈ മാസം പത്തൊന്‍പതോടെ വീട്ടിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇതിനുശേഷം മരണാനന്തര കര്‍മങ്ങള്‍ നടക്കും. തന്റെ ചിതാഭസ്മം ക്യൂബയിലൊഴുക്കണമെന്നാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ അന്ത്യാഭിലാഷം. ഇത് തന്റെ സഹചാരിയായ തമ്പാനെന്നയാളെ അറിയിച്ചിട്ടുണ്ട്. മകള്‍ വന്നതിനു ശേഷം ഈക്കാര്യം തീരുമാനിക്കുമെന്ന് തമ്പാന്‍ അറിയിച്ചു. അഭിനവ് ഭാരത് ബാലസംഘം സംസ്ഥാന സെക്രടറിയായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ഇ കെ നായനാരടൊപ്പമാണ് തന്റെ കമ്യൂനിസ്റ്റ് പാര്‍ടി പ്രവര്‍ത്തനമാരംഭിക്കുന്നത്.

Kannur, News, Kerala, party, Politics, Obituary, Death, Kannur: Berlin Kunjananthan Nair passed away.

പിന്നീട് അദ്ദേഹം ബ്ളിറ്റിസിന്റെ ലേഖകനായി ജര്‍മനിയിലും കമ്യൂനിസ്റ്റ് പാര്‍ടിയുടെ മാധ്യമവിഭാഗത്തിന്റെ ചുമതല വഹിച്ചുകൊണ്ട് ഡെല്‍ഹിയിലും പ്രവര്‍ത്തിച്ചു. ആദ്യകാല കമ്യൂനിസ്റ്റ് പാര്‍ടി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബര്‍ലിന്‍, പാര്‍ടി അഖിലേന്‍ഡ്യാ സെക്രടറിയായിരുന്ന കാലത്ത് ഇ എം എസിന്റെ പ്രസ് സെക്രടറിയായിരുന്നു. നാറാത്ത് പ്രാഥമികാരോഗ്യകേന്ദ്രം അങ്കണത്തില്‍ ബര്‍ലിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സാധാരണക്കാര്‍ ഉള്‍പെടെ നൂറുകണക്കിനാളുകള്‍ അന്ത്യാഭിവദ്യമര്‍പിച്ചു.

സിപിഎം ജില്ലാ സെക്രടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ ഭൗതിക ശരീരത്തില്‍ ചെങ്കൊടി പുതപ്പിച്ചു. കെ വി സുമേഷ് എംഎല്‍എ, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, കെ പി സുധാകരന്‍, കെ പി സഹദേവന്‍, ടി വി രാജേഷ്, അബ്ദുല്‍ കരീം ചേലേരി, എ പ്രദീപന്‍, എ പി അബ്ദുല്ലക്കുട്ടി, കെ സി ഹരികൃഷ്ണന്‍ മാസ്റ്റര്‍, കെ ചന്ദ്രന്‍, ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍, കെ സന്തോഷ്, പി വി ഗോപിനാഥ്, പി കെ വിജയന്‍, മാര്‍ടിന്‍ ജോര്‍ജ്, കെ സി മുഹമ്മദ് ഫൈസല്‍, അഡ്വ. റശീദ് കവ്വായി, ഹരിന്ദ്രന്‍, എം കെ മുരളി, കെ ബാബുരാജ്, ബാലസംഘം സംസ്ഥാന സെക്രടറി സരോദ് പ്രസിഡന്റ് ശില്‍പ കെ വി, എസ് എഫ് ഐ ജില്ലാ വൈഷ്ണവ് മഹേന്ദ്രന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പിച്ചു.

Keywords: Kannur, News, Kerala, party, Politics, Obituary, Death, Kannur: Berlin Kunjananthan Nair passed away.

Post a Comment