Follow KVARTHA on Google news Follow Us!
ad

Drowned | 5 വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

Kannur: 5 year old boy drowned #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) കുളത്തില്‍ വീണ് അഞ്ചു വയസുകാരന്‍ ദാരുണമായി മരിച്ചു. ഞാറ്റുവയലിലെ അമാനത്ത് മുക്രീരകത്ത് പറമ്പില്‍ ശിഹാബിന്റെയും എ എം മൈമൂനയുടെയും മകന്‍ ഫര്‍ഹാനാണ് തളിപ്പറമ്പ് ഞാറ്റു വയല്‍ കുളത്തില്‍ മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് കുട്ടിയെ കുളത്തില്‍ മുങ്ങിയനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.

ഞായറാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് ഉമ്മ മൈമൂന കുട്ടിയെ കാണാത്തതിനാല്‍ അന്വേഷിച്ചുതുടങ്ങിയത്. കുളത്തിന്റെ കരയിലെത്തി അന്വേഷിച്ചപ്പോള്‍ ഒരു ചെരിപ്പ് മാത്രം കരയില്‍ കണ്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ കുളത്തില്‍ ഇറങ്ങി നോക്കിയപ്പോഴാണ് മുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. ഞാറ്റുവയല്‍ റഹ് മത് നേഴ്സറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: ഫാത്വിമ, ഫര്‍സീന്‍. ഖബറടക്കം നടത്തി.

Kannur, News, Kerala, Death, Drowned, Boy, Kannur: 5 year old boy drowned.


Keywords: Kannur, News, Kerala, Death, Drowned, Boy, Kannur: 5 year old boy drowned.

Post a Comment