ഹൈദരാബാദ്: (www.kvartha.com) തലസീമിയ രോഗം ബാധിച്ച മൂന്ന് വയസുകാരന് എച്‌ഐവി (ഹ്യൂമന്‍ ഇമ്യൂനോ ഡെഫിഷ്യന്‍സി വൈറസ്) സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടരയായി രക്തം കുത്തിവെച്ച രക്ത ബാങ്കിനെതിരെ രക്ഷിതാക്കള്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നല്ലകുണ്ട പൊലീസ് തിങ്കളാഴ്ച രക്തബാങ്കിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തലസീമിയ രോഗിയായ കുട്ടിക്ക് ആറുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ ഇതേ രക്തബാങ്കില്‍ രക്തം ദാനം ചെയ്യുന്നുണ്ടെന്ന് മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചു. 15 ദിവസത്തിലൊരിക്കല്‍ രക്തം മാറ്റിയിരുന്ന കുട്ടി കഴിഞ്ഞ രണ്ടര വര്‍ഷമായി മറ്റൊരു ബ്ലഡ് ബാങ്കിലും സന്ദര്‍ശിച്ചിട്ടില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു.
കഴിഞ്ഞ മാസം, രക്തം കുത്തിവയ്ക്കാനായി കുട്ടി രക്തബാങ്ക് സന്ദര്‍ശിച്ചപ്പോള്‍, പതിവ് നടപടിക്രമമെന്ന നിലയില്‍ എച്ച്‌ഐവി പരിശോധനയും നടത്തിയിരുന്നു. ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റി നടത്തുന്ന രക്തബാങ്കിനെതിരെ കേസെടുത്തതായി നല്ലകുണ്ട പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം രവി പറഞ്ഞു.
'2019 ഒക്ടോബര്‍ മുതല്‍ ഓരോ 15 ദിവസത്തിനിടയിലും രക്തം മാറ്റുന്നതിനായി കുടുംബം ഇതേ രക്തബാങ്ക് സന്ദര്‍ശിക്കുന്നു. ജൂലായ് 20-നാണ് ആണ്‍കുട്ടി അവസാനമായി ഇവിടെ എത്തിയത്. ഈ സമയം കുട്ടിക്ക് എച്‌ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തി. അശ്രദ്ധ ആരോപിച്ച് രക്ത ബാങ്കിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചു,' -ഇന്‍സ്പെക്ടര്‍ പറഞ്ഞു.
തങ്ങളുടെ ഭാഗത്ത് നിന്ന് ഒരു പിശകിന് സാധ്യതയില്ലെന്ന് റെഡ് ക്രോസ് സൊസൈറ്റി പൊലീസിനോട് പറഞ്ഞു. 'എല്ലാ രക്തദാതാക്കളുടെയും രേഖകളും തങ്ങളുടെ പക്കലുണ്ടെന്നും കഴിഞ്ഞ രണ്ട് വര്‍ഷവും 10 മാസവും രക്തപരിശോധനയ്ക്കായി ഓരോ ദാതാക്കളെയും വിളിക്കാന്‍ തയ്യാറാണെന്നും അവര്‍ പറയുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും വിഷയം അന്വേഷണം ആരംഭിക്കുകയും ചെയ്തു,' -അദ്ദേഹം പറഞ്ഞു.
രക്തത്തിലെ ചുവന്ന രക്താണുക്കളുടെ ഒരു പ്രധാന ഭാഗമായ ഹീമോഗ്ലോബിന്‍ എന്ന പ്രോടീന്‍ ശരീരം ആവശ്യത്തിന് ഉല്‍പ്പാദിപ്പിക്കാത്തപ്പോള്‍ ഉണ്ടാകുന്ന വൈകല്യമാണ് തലസീമിയ.
Keywords: Hyderabad, News, National, Complaint, Police, Patient, Parents, Hyderabad: Blood bank in a spot as 3-year-old thalassemia patient tests HIV positive.