SWISS-TOWER 24/07/2023

Fuel Price | വിമാന ഇന്ധനവില കുറഞ്ഞത് പ്രവാസികള്‍ക്ക് പ്രതീക്ഷയേകുന്നു; പുതുജീവന്‍ തേടി കണ്ണൂര്‍ വിമാനത്താവളം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) വിമാനത്തിന്റെ ഇന്ധനവില കുറഞ്ഞത് പ്രവാസികള്‍ക്ക് പ്രതീക്ഷയേകുന്നു. രാജ്യത്ത് വിമാന ഇന്ധന വില കുറഞ്ഞതോടെ വിമാനങ്ങളുടെ ടികറ്റ് നിരക്കും കുറയുമെന്നാണ് പ്രതീക്ഷ. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (എടിഎഫ്) വിലയാണ് 12 ശതമാനം കുറഞ്ഞത്. രാജ്യാന്തര തലത്തില്‍ വിമാന ഇന്ധന വില കുറച്ചതിനെ തുടര്‍ന്നാണ് ഇന്‍ഡ്യയിലും വില കുറച്ചത്. വിമാന ഇന്ധനവില കുറഞ്ഞതോടെ രാജ്യത്തെ വിമാനക്കമ്പനികളുടെ യാത്രാ ടികറ്റ് നിരക്കും ക്രമാതീതമായി കുറയുമെന്നാണ് പ്രവാസികളുടെ ലക്ഷക്കണക്കിന് വരുന്ന മലയാളി പ്രവാസികളുടെ പ്രതീക്ഷ.

Aster mims 04/11/2022

വിമാന ടികറ്റ് നിരക്കിന്റെ പ്രധാനഭാഗം നിശ്ചയിക്കുന്നത് ഇന്ധന വിലയുടെ അടിസ്ഥാനത്തിലാണ്. വിമാനത്താവള ഫീസ്, പാസഞ്ചര്‍ സെക്യൂരിറ്റി ഫീസ് എന്നിവയാണ് ടികറ്റ് നിരക്കില്‍ ഇന്ധന വിലയ്ക്ക് പുറമെ ഉള്‍പെടുന്നവ. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം രാജ്യാന്തര, ആഭ്യന്തര വിമാന സര്‍വിസ് ആരംഭിച്ചപ്പോള്‍ വിമാനടികറ്റ് നിരക്ക് നേരത്തെയുള്ളതിനേക്കാള്‍ മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചിരുന്നു. ഇതിന് പ്രധാനകാരണം വിമാന ഇന്ധന വിലയായിരുന്നു.

Fuel Price | വിമാന ഇന്ധനവില കുറഞ്ഞത് പ്രവാസികള്‍ക്ക് പ്രതീക്ഷയേകുന്നു; പുതുജീവന്‍ തേടി കണ്ണൂര്‍ വിമാനത്താവളം

2019ലെ കണക്കുപ്രകാരം രാജ്യത്ത് പ്രതിദിനം 1,77,000 ബാരല്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലാണ് ആവശ്യമുള്ളത്. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസിഎല്‍) വിജ്ഞാപനമനുസരിച്ച് വിമാന ഇന്ധനത്തിന് ഡെല്‍ഹിയില്‍ കിലോലിറ്ററിന് 1.21 ലക്ഷം രൂപയാണ് നിലവിലെ വില. ഈവര്‍ഷം ഇതു മൂന്നാം തവണയാണ് വില കുറയ്ക്കുന്നത്. ജൂലൈ 16ന് എടിഎഫ് വില 2.2 ശതമാനം കുറച്ച് കിലോ ലിറ്ററിന് 138,147.93 രൂപയായി കുറഞ്ഞിരുന്നു.

ജൂണിലും വിമാന ഇന്ധനവിലയില്‍ 1.3 ശതമാനം കുറവുണ്ടായി. 10 റൗന്‍ഡ് വര്‍ധനയ്ക്ക് ശേഷമുള്ള ആദ്യ കുറവാണിത്. ഈവര്‍ഷം ജനുവരി ഒന്നു മുതല്‍ മെയ് വരെയായി വിമാന ഇന്ധന വില 51 ശതമാനത്തോളം വര്‍ധിച്ചിരുന്നു. രാജ്യാന്തര മാര്‍ക്കറ്റ് വിലയ്ക്കനുസരിച്ച് സാധാരണ മാസത്തില്‍ രണ്ടുതവണയാണ് എടിഎഫ് വിലയില്‍ മാറ്റംവരിക. ഇന്ധനവില കുറയുന്ന പ്രവണത കണ്ണൂര്‍ വിമാനത്താവളമുള്‍പെടെയുള്ളവയ്ക്ക് ആശ്വാസകരമാണെന്നാണ് വിലയിരുത്തല്‍.

ആഭ്യന്തര സര്‍വീസിനടക്കം നിരക്ക് കുറയുന്നത് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതുമാത്രമല്ല വിമാന ഇന്ധനവില നിരക്ക് കുറഞ്ഞത് അധിക സര്‍വീസുകള്‍ നടത്താന്‍ വിമാനകമ്പിനികളെ പ്രേരിപ്പിക്കാനും സാധ്യതയുണ്ട്. ഇതു മത്സരാധിഷ്ഠിതമായ അന്തരീക്ഷം ഒരുക്കുകയും വിമാനനിരക്കില്‍ കുറവുവരുത്താനും ഇടയാക്കും.

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനനിരക്ക് കൂടുതലാണെന്ന ആക്ഷേപം പ്രവാസി സംഘടനകള്‍ ഉയര്‍ത്താന്‍ കാരണം വിമാന സര്‍വീസുകളുടെ കുറവ് കാരണം. പലസെക്ടറുകളിലും ഒന്നോ രണ്ടോ ഫ്ളൈറ്റുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. കോവിഡ് അടച്ചുപൂട്ടലില്‍ ആഭ്യന്തര, വിദേശസര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതും പ്രവാസികള്‍ക്ക് തൊഴില്‍നഷ്ടപ്പെട്ടതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.

Keywords: Kannur, News, Kerala, Airport, Flight, Fuel-Price, Fuel price decrease, expect that ticket prices of flights will also decrease.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia