Follow KVARTHA on Google news Follow Us!
ad

Accident | മരം വീണ് 4 വയസുകാരന് ദാരുണാന്ത്യം; അപകടം മുത്തശ്ശനൊപ്പം സ്‌കൂടറില്‍ സഞ്ചരിക്കവെ

Four year old boy died in accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

എറണാകുളം: (www.kvartha.com) പറവൂരില്‍ മരം വീണ് നാല് വയസുകാരന് ദാരുണാന്ത്യം. പുത്തന്‍വേലിക്കര സ്വദേശി സിജേഷിന്റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛനൊപ്പം സ്‌കൂടറില്‍ യാത്ര ചെയ്യുന്നതിനിടെ മരം കടപുഴകി വീഴുകയായിരുന്നുവെന്നാണ് വിവരം. കൈരളി- ശ്രീ തീയേറ്ററുകള്‍ക്ക് സമീപമായിരുന്നു അപകടം.

കൈതാരത്തുനിന്നും പുത്തന്‍വേലിക്കരയിലേക്ക് പോകുമ്പോഴായിരുന്നു മരം വാഹനത്തിന് മുകളിലേക്ക് കടപുഴകി വീണത്. റോഡിന് സമീപം നിന്ന വാകമരമാണ് കടപുഴകി വീണതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കുട്ടിയോടൊപ്പമുണ്ടായിരുന്ന മുത്തച്ഛന്‍ പ്രദീപിനും മുത്തശ്ശി രേഖയ്ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും കളമശേരി മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Ernakulam, News, Kerala, Accident, Death, Injured, Medical College, Four year old boy died in accident.

Keywords: Ernakulam, News, Kerala, Accident, Death, Injured, Medical College, Four year old boy died in accident.

Post a Comment