Bangladesh Minister | ചൈനയെ വിശ്വസിക്കരുത്, കടക്കെണിയിലേക്ക് വീഴും; മുന്നറിയിപ്പുമായി ബംഗ്ലാദേശ് ധനമന്ത്രി

 


ധാക: (www.kvartha.com) ചൈനയെ വിശ്വസിക്കരുതെന്ന് വികസ്വര രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബംഗ്ലാദേശ് ധനമന്ത്രി മുസ്തഫ കമാല്‍. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റിവ് പദ്ധതിയിലൂടെ (BRI projects) വായ്പയെടുക്കുന്ന രാജ്യങ്ങള്‍ ഭീമമായ കടക്കെണിയിലേക്ക് വീഴുമെന്ന് അദ്ദേഹം പറഞ്ഞതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ശ്രീലങ്കയിലെ സാമ്പത്തിക, രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് മുസ്തഫ കമാലിന്റെ പ്രതികരണം.

ബീജിങ് നല്‍കുന്ന വായ്പകള്‍ വിലയിരുത്തുന്നതിന് കൂടുതല്‍ കൃത്യതയുള്ള ഒരു പ്രക്രിയ പിന്തുടരാന്‍ മുസ്തഫ കമാല്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരത്തിലുള്ള മോശം വായ്പകള്‍ കടക്കെണിയിലായ വളര്‍ന്നുവരുന്ന വിപണികളില്‍ സമ്മര്‍ദം ചെലുത്തുമെന്നും കൃത്യമായ പഠനത്തിന് ശേഷമേ ഒരു പദ്ധതി ആരംഭിക്കാവൂവെന്നും മുസ്തഫ കമാല്‍ വ്യക്തമാക്കി.

Bangladesh Minister | ചൈനയെ വിശ്വസിക്കരുത്, കടക്കെണിയിലേക്ക് വീഴും; മുന്നറിയിപ്പുമായി ബംഗ്ലാദേശ് ധനമന്ത്രി

ലോകമെമ്പാടും ഇത്തരം പ്രതിസന്ധികളാണ്. എല്ലാവരും ചൈനയെ കുറ്റപ്പെടുത്തുന്നു. ചൈനയ്ക്ക് അത് അംഗീകരിക്കാതിരിക്കാനാവില്ലെന്നും അവരുടെ ഉത്തരവാദിത്തമാണത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ആകെ വിദേശ കടത്തിന്റെ ആറ് ശതമാനം, നാല് ബില്യന്‍ (Billion) യുഎസ് ഡോളറാണ് ബംഗ്ലാദേശ് ചൈനയ്ക്ക് നല്‍കാനുള്ളത്.

Keywords: News, World, China Minister, Warning, Srilanka, Bangladesh, Bangladesh Finance Minister warns against loan from China through BRI projects.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia