Farseen Majeed About Threatening | തങ്ങള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന് മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ മജീദ്

 


കണ്ണൂര്‍: (www.kvartha.com) തങ്ങള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന് മുഖ്യമന്ത്രിയെ വിമാനത്തില്‍ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജാമ്യം ലഭിച്ച യൂത് കോണ്‍ഗ്രസ് നേതാവ് ഫര്‍സിന്‍ മജീദ്. ജാമ്യം ലഭിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്തിലെ തുടര്‍ന്നുണ്ടായ ദൃശ്യങ്ങള്‍ കണ്ടിരുന്നേല്‍ പിണറായി സര്‍കാര്‍ രാജിവയ്‌ക്കേണ്ടി വരുമായിരുന്നു. മുഖ്യമന്ത്രിയുടെ അംഗരക്ഷകനുള്‍പെടെ ഭീകരമായി മര്‍ദിച്ചു.

ജോലിയിലെ സസ്‌പെന്‍ഷന്‍ നിയമപരമായി നേരിടുമെന്നും ഫര്‍സിന്‍ മജീദ് മാധ്യമങ്ങളോട് പറഞ്ഞു. പെട്ടന്ന് ആലോചിച്ചെടുത്ത തീരുമാനമാണ് വിമാനത്തിനുള്ളില്‍ ഉണ്ടായത്. സ്വാഭാവിക പ്രതിഷേധം മാത്രമായിരുന്നു. ഇ പി ജയരാജന്‍ തള്ളിയിട്ടതിന് ശേഷം വിമാനത്തില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ പിണറായി സര്‍കാര്‍ രാജിവച്ച് പോകേണ്ട അവസ്ഥയാകുമായിരുന്നു.

Farseen Majeed About Threatening | തങ്ങള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന് മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ മജീദ്

മുഖ്യമന്ത്രിയുടെ അംഗരക്ഷകന്‍ അനിലും പ്രൈവറ്റ് സെക്രടറി സുനീഷും ഭീകരമായി മര്‍ദിച്ചു. വിമാനത്തിലെ യാത്രികര്‍ സാക്ഷിയാണെന്ന് ഫര്‍സിന്‍ പറഞ്ഞു. മീറ്ററുകള്‍ ദൂരെയുള്ള മുഖ്യമന്ത്രിയെ ഒരു പെന്‍സില്‍ പോലുമില്ലാതെ തങ്ങള്‍ എങ്ങനെ വധിക്കാന്‍ ഗൂഡാലോചന നടത്തും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ വഴിതിരിച്ചു വിടാനുള്ള ശ്രമമായിരുന്നു. മദ്യം ഇതുവരെ കഴിച്ചിട്ടില്ല. മുഖ്യമന്ത്രി ഇറങ്ങി വിമാനത്തില്‍ നിന്ന് പോയിട്ടും എന്തിന് ഇ പി ജയരാജന്‍ മര്‍ദിച്ചെന്ന് മുഖ്യമന്ത്രി ഇ പി ജയരാജനോട് ചോദിക്കണമെന്നും ഫര്‍സിന്‍ ആവശ്യപ്പെട്ടു.

കണ്ണൂരില്‍ അരങ്ങേറിയ സംഭവം അന്ന് കെ സുധാകരന്‍ കാണാത്തതുകൊണ്ടാണ് തങ്ങള്‍ വിമാനത്തില്‍ നടത്തിയ സമരം ഒഴിവാക്കുന്നുള്ളതായിരുന്നുവെന്ന് പറഞ്ഞത്. വധശ്രമമോ ഗൂഡാലോചനയോ ഇതിന് പിന്നിലില്ല. നാലാത് ഒരു യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വിമാനത്തിലുണ്ടോ എന്ന കാര്യം തങ്ങള്‍ക്ക് അറിയില്ല. വെളിപ്പെടുത്തിയവര്‍ പറയട്ടെ. ജോലിയിലെ സസ്‌പെന്‍ഷന്‍ നിയമപരമായി നേരിടും. കേരളത്തിന്റെ മുഖ്യമന്ത്രിയെ വധിക്കാന്‍ മാത്രം മണ്ടന്‍മാരോ വിഡ്ഢികളോ അല്ല തങ്ങളെന്നും ഫര്‍സിന്‍ പറഞ്ഞു. ആര്‍സിസിയിലെ രോഗിയെ കാണാനാണ് പോകുന്നത്. തനിക്ക് ഡിപിഐയെ കാണേണ്ട ആവശ്യമുണ്ടായിരുന്നു. അതിന്റെ കൂടെ പ്രതിഷേധവും ലക്ഷ്യത്തിലുണ്ടായിരുന്നുവെന്നും ഫര്‍സിന്‍ വ്യക്തമാക്കി.

Keywords:  Kannur, News, Kerala, Politics, Threat,Pinarayi-Vijayan, Job, Government, Youth Congress leader Farseen Majeed about threatening.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia