SWISS-TOWER 24/07/2023

Students Hospitalized | ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 16 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


ADVERTISEMENT

വയനാട്: (www.kvartha.com) ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 16 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നല്ലൂര്‍നാട് അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥികളെ മാനന്തവാടി മെഡികല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്.

അതേസമയം, ആശുപത്രിയിലുള്ള എല്ലാവരുടേയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സ്‌കൂളില്‍ താമസിച്ചു പഠിക്കുന്ന കുട്ടികള്‍ക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. രാവിലെ അസംബ്ലി നടന്ന സമയത്ത് കുട്ടികള്‍ തല കറങ്ങി വീഴുകയായിരുന്നു. കുട്ടിള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാന്‍ എന്താണ് കാരണമെന്ന് ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ട്.
Aster mims 04/11/2022

Students Hospitalized | ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 16 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്‌കൂളിലുണ്ടാക്കിയ പ്രഭാത ഭക്ഷണം കഴിച്ച മറ്റ് കുട്ടികള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. ഞായറാഴ്ച വീടുകളില്‍ നിന്നും കൊണ്ടുവന്ന പലഹാരം കുട്ടികള്‍ ഒരുമിച്ച് കഴിച്ചതാണ് പ്രശ്‌നമായതെന്നും പരിശോധിക്കുന്നുണ്ട്. ഭക്ഷ്യ വിഷബാധയാണോ എന്നതിലും വ്യക്തത വരുത്തും.

Keywords:  Wayanad, News, Kerala, hospital, Students, Wayanad: 16 school students admitted to hospital due to health issues.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia