Gas Cylinder Blast | പാചകവാതകം ചോര്‍ന്ന് തീപടര്‍ന്നു; 2 പേര്‍ക്ക് പരിക്ക്, അപകടം അന്നദാനത്തിനായി ഭക്ഷണം പാകം ചെയ്യുന്നതിനിടെ
Jun 7, 2022, 10:16 IST
പറവൂര്‍: (www.kvartha.com) ഭക്ഷണം പാകം ചെയ്യുന്നതിനിടെ പാചകവാതകം ചോര്‍ന്ന് തീപടര്‍ന്നതിനെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്. കുഞ്ഞിത്തൈ സ്വദേശികളായ പഴയിടത്ത് മഹേഷ് (52), പുത്തന്‍വീട്ടില്‍ പ്രശാന്ത് (40) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. കുഞ്ഞിത്തൈ ആതുരസേവ സംഘം പണികഴിച്ച ഗുരുദേവ മണ്ഡപത്തില്‍ തിങ്കളാഴ്ച പ്രതിഷ്ഠ നടക്കാനിരിക്കെയാണ് അപകടം.
പ്രതിഷ്ഠയുടെ ഭാഗമായുള്ള അന്നദാനത്തിനായി പാചകം നടക്കുന്നതിനിടെ ഗ്യാസ് സിലിന്‍ഡര്‍ തുറന്ന ഉടന്‍ ലീക് ഉണ്ടായി. തുടര്‍ന്ന് സമീപത്ത് ഉപയോഗിച്ചുക്കൊണ്ടിരുന്ന മറ്റൊരു സിലിന്‍ഡറില്‍നിന്ന് തീ ഇതിലേക്ക് പടരുകയുമായിരുന്നു. സിലിന്‍ഡര്‍ കൈകാര്യം ചെയ്തിരുന്ന രണ്ടുപേര്‍ക്കാണ് പൊള്ളലേറ്റത്.
മഹേഷിനെ എറണാകുളം മെഡികല്‍ ട്രസ്റ്റിലും പ്രശാന്തിനെ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് അന്നദാനം മാറ്റിവച്ചെങ്കിലും പ്രതിഷ്ഠ ചടങ്ങുകള്‍ നടത്തി.
Keywords: News, Kerala, Injured, Fire, Accident, Food, hospital, Two injured in LPG leaked and caught fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.