എറണാകുളം: (www.kvartha.com) തൃപ്പൂണിത്തുറയിലെ പാലം അപകടം നടന്നതിന് പിന്നാലെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പാലം വിഭാഗം എക്‌സിക്യൂടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കരാറുകാരുടെ ഭാഗത്ത് അശ്രദ്ധ ഉണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ തിരുത്തണമെന്നും അത് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ തലോടല്‍ നടപടി സാധ്യമല്ലെന്നും പൊതുമരാമത് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി. കൂടാതെ തൃപ്പൂണിത്തുറയിലെ പാലം അപകടത്തില്‍ കരാറുകാര്‍ക്കെതിരെ ഐപിസി 304 എ വകുപ്പ് പ്രകാരം കേസെടുത്തു.
നിര്‍മാണം നടക്കുന്ന പാലത്തിന്റെ അപ്രോച് റോഡില്‍ അപകട സൂചന ബോര്‍ഡുകള്‍ ഉണ്ടാകാത്തതാണ് ഒരാളുടെ മരണത്തിലേക്ക് എത്തിച്ചത്. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. മാര്‍കറ്റ് റോഡില്‍ നാല് മാസത്തോളമായി പാലം പണി ആരംഭിച്ചിട്ട്.
ശനിയാഴ്ച പുലര്‍ചെയാണ് പൊതുമരാത് വകുപ്പിന്റെ പാലം പണി നടക്കുന്നത് അറിയാതെ എത്തിയ വിഷ്ണുവെന്ന യുവാവ് മരിച്ചത്. ബൈകില്‍ സഞ്ചരിച്ച വിഷ്ണുവും സുഹൃത്തും പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. റോഡില്‍ അപകട സൂചനാ ബോര്‍ഡുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടമുണ്ടാക്കിയതെന്നാണ് ആരോപണം.
Keywords: Ernakulam, News, Kerala, Accident, Suspension, Minister, Thripunithura bridge accident, 4 PWD official suspended.