Back To School | കോവിഡില്‍ താളം തെറ്റിയ 2 വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവത്തോടെ അധ്യയനാരംഭം; വിദ്യാര്‍ഥികളും അധ്യാപകരും മാസ്‌ക് ധരിക്കുന്നത് ഉള്‍പെടെയുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കണം

 


തിരുവനന്തപുരം: (www.kvartha.com) കോവിഡില്‍ താളം തെറ്റിയ 2 വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവത്തോടെ അധ്യയനാരംഭം. ഒന്നാം ക്ലാസിലേക്കുള്ള മൂന്നരലക്ഷത്തോളം നവാഗതര്‍ ഉള്‍പെടെ 42.9 ലക്ഷം വിദ്യാര്‍ഥികളാണ് ബുധനാഴ്ച വീണ്ടും സ്‌കൂളുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലായിരുന്നു ക്ലാസുകള്‍ ആരംഭിച്ചത്.

കഴിഞ്ഞവര്‍ഷം 348741 കുട്ടികളാണ് സര്‍കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി പ്രവേശനം നേടിയത്. ഇത്തവണയും സമാനമായ പ്രവേശനമാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും വിദ്യാര്‍ഥികളും അധ്യാപകരും മാസ്‌ക് ധരിക്കുന്നത് ഉള്‍പെടെയുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Back To School | കോവിഡില്‍ താളം തെറ്റിയ 2 വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവത്തോടെ അധ്യയനാരംഭം; വിദ്യാര്‍ഥികളും അധ്യാപകരും മാസ്‌ക് ധരിക്കുന്നത് ഉള്‍പെടെയുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കണം

സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 12986 സ്‌കൂളുകളിലാണ് പ്രവേശനോത്സവം നടക്കുക. പാഠപുസ്തകങ്ങളുടെ ഒന്നാം ഭാഗവും കൈത്തറി യൂനിഫോമുകളും സ്‌കൂളുകളില്‍ എത്തിച്ചിട്ടുണ്ട്. പി എസ് സി നിയമനം ലഭിച്ച 353 അധ്യാപകര്‍ ബുധനാഴ്ച പുതിയതായി ജോലിയില്‍ പ്രവേശിക്കും. കുട്ടികളെ സഹായിക്കാനും ഗതാഗത ക്രമീകരണത്തിനുമായി പൊലീസ് സഹായം ഉണ്ടാകും.

Keywords:  Thiruvananthapuram, News, Kerala, Back-To-School, Education, COVID-19, School to reopen today.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia