Follow KVARTHA on Google news Follow Us!
ad

IIFA 2022 | ഐഐഎഫ്എ 2022: സല്‍മാന്‍ ഖാനും അഭിഷേക് ബച്ചനും വരുന്നത് ആരും കണ്ടില്ല; ഫോടോ വൈറലായതോടെ ട്രോളോട് ട്രോള്‍

Salman Khan, Abhishek Bachchan Sat Together at IIFA 2022 and No One Saw it Coming #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
അബൂദബി: (www.kvartha.com) ഐഐഎഫ്എ 2022ല്‍ പങ്കെടുക്കാനായി സല്‍മാന്‍ ഖാനും അഭിഷേക് ബച്ചനും ഇത്തിഹാദ് അരീനയിലേക്ക് വരുന്നത് ആരും കണ്ടില്ല. ഇരുവരുടെയും ഫോടോ വൈറലായതോടെ ട്രോളോട് ട്രോള്‍. മീമുകളാണെങ്കില്‍ അതിലും വേഗം സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.

ഇരുവരുടെയും ഫോടോ ഐഐഎഫ്എ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ പങ്കുവെച്ചതോടെയാണ് വൈറലായത്. 'ഐഐഎഫ്എ അവാര്‍ഡ്‌സ് 2022-ല്‍ ഷെയ്ഖ് നഹയാന്‍ മബാറക് അല്‍ നഹയാന്‍, സല്‍മാന്‍ഖാന്‍, അഭിഷേക് ബച്ചന്‍ എന്നിവര്‍ സംസാരിക്കുന്നു.' എന്നായിരുന്നു ഫോടോയുടെ അടിക്കുറിപ്പ്.

Abu Dhabi, News, Gulf, World, Award, Entertainment, Salman Khan, Abhishek Bachchan Sat Together at IIFA 2022 and No One Saw it Coming.

യുനൈറ്റഡ് അറബ് എമിറേറ്റ്സ് സാംസ്‌കാരിക, യുവജന, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തലവനായ ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, രണ്ട് താരങ്ങളുടെയും നടുക്ക് ഇരിക്കുന്നത് വീഡിയോയില്‍ കാണാം. ട്രോളും മീമും ഉണ്ടാകാനുള്ള കാരണം ഇതൊന്നുമല്ല. സല്‍മാനുമായി മുമ്പ് പ്രണയത്തിലായിരുന്ന ഐശ്വര്യ റായിയെയാണ് അഭിഷേക് വിവാഹം കഴിച്ചിരിക്കുന്നത്. അതിനാല്‍ ട്രോളന്മാര്‍ മുമ്പും ഈ പ്രശ്‌നം പലതവണ കുത്തിപ്പൊക്കിയിട്ടുണ്ട്. പക്ഷേ, രണ്ട് താരങ്ങളും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടേയില്ല.

Keywords: Abu Dhabi, News, Gulf, World, Award, Entertainment, Salman Khan, Abhishek Bachchan Sat Together at IIFA 2022 and No One Saw it Coming.

Post a Comment