Ram Mandir in Ayodhya | രാമക്ഷേത്രം ഇന്‍ഡ്യയുടെ ദേശീയ ക്ഷേത്രമാകും, രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമായിരിക്കുമെന്നും യോഗി ആദിത്യനാഥ്
Jun 1, 2022, 18:59 IST
അയോധ്യ: (www.kvartha.com) രാമക്ഷേത്രം ഇന്‍ഡ്യയുടെ ദേശീയ ക്ഷേത്രമാകുമെന്നും ഇന്‍ഡ്യയുടെ ഐക്യത്തിന്റെ പ്രതീകമായിരിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങള്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ശ്രീകോവിലിന്റെ നിര്‍മാണത്തിന് അദ്ദേഹം തറക്കല്ലിടുകയും ആദ്യത്തെ കൊത്തുപണികള്‍ സ്ഥാപിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് വര്‍ഷം മുമ്പാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്രത്തിന് വേണ്ടിയുള്ള 500 വര്‍ഷത്തെ പോരാട്ടം അവസാനിച്ചെന്ന് യോഗി പറഞ്ഞു. ഇത് ഒരോ ഇന്‍ഡ്യക്കാരന്റെയും അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. 11 പുരോഹിതന്മാരുടെ കാര്‍മികത്വത്തിലായിരുന്നു പൂജാകര്‍മങ്ങള്‍ നടന്നത്.
Keywords: News, National, Yogi Adityanath, Chief Minister, Ram mandir will be national temple of India: Yogi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.