Follow KVARTHA on Google news Follow Us!
ad

New Coins | പുതിയ 5 നാണയങ്ങള്‍ പുറത്തിറക്കി; കാഴ്ചപരിമിതിയുള്ളവര്‍ക്ക് തിരിച്ചറിയാവുന്ന വിധത്തില്‍ രൂപകല്‍പന

PM Modi releases special series of coins #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) പുതിയ അഞ്ച് നാണയങ്ങള്‍ പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ (എകെഎഎം) ഭാഗമായാണ് ഒന്ന്, രണ്ട്, അഞ്ച്, 10, 20 രൂപയുടെ നാണയങ്ങള്‍ കേന്ദ്രസര്‍കാര്‍ പുറത്തിറക്കിയത്. നാണയത്തില്‍ തുക എഴുതിയിരിക്കുന്ന വശത്ത് നടുവില്‍ എകെഎഎം എന്ന ലോഗോയും ഉള്‍പെടുത്തിയിട്ടുണ്ട്.

കാഴ്ചപരിമിതിയുള്ളവര്‍ക്ക് തിരിച്ചറിയാവുന്ന വിധത്തിലാണ് നാണയത്തിന്റെ രൂപകല്‍പന. ന്യൂഡെല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ധനമന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു നാണയത്തിന്റെ പ്രകാശനം.

New Delhi, News, National, Narendra Modi, Prime Minister, PM Modi releases special series of coins.

അതേസമയം, നേരത്തെ 400-ാമത് പ്രകാശ് പൂരബ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 400 രൂപയുടെ നാണയം പുറത്തിറക്കിയിരുന്നു. ഒമ്പതാമത്തെ സിഖ് ഗുരുവായ തേജ് ബഹദൂറിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന ചടങ്ങിലാണ് 400 രൂപയുടെ നാണയം പുറത്തിറക്കിയത്.

Keywords: New Delhi, News, National, Narendra Modi, Prime Minister, PM Modi releases special series of coins.

Post a Comment