കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയില്‍ വയോധികര്‍ക്കെതിരെയുള്ള മക്കളുടെ ക്രൂരത തുടരുന്നു. പേരാവൂര്‍ കുനിത്തല ചൗള നഗറില്‍ പിതാവിനെ മദ്യലഹരിയില്‍ മകന്‍ ക്രൂരമായി മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ചൗള നഗറിലെ എടാട്ട് പാപ്പച്ചിയെയാണ് (65) മകന്‍ മാര്‍ടിന്‍ ഫിലിപ് (31) മര്‍ദിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ മാര്‍ടിനെ പേരാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാരിലാരോ പകര്‍ത്തിയ മൊബൈല്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. എപ്പോഴാണ് മര്‍ദനം നടന്നതെന്നോ കാരണമെന്തെന്നോ വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പതിവായി മദ്യപിച്ചെത്തി വീട്ടില്‍ മാര്‍ടിന്‍ ബഹളമുണ്ടാക്കിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
Keywords: Kannur, News, Kerala, Crime, Police, Arrest, Arrested, Peravoor: Man arrested for attack against elderly man.