വാഷിങ്ടണ്‍: (www.kvartha.com) അമേരികയിലെ ന്യൂ ഓര്‍ലീന്‍സിലെ മോറിസ് ജെഫ് ഹൈസ്‌കൂളിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. വയോധികയായ ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത്. മറ്റു രണ്ടുപേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ ബിരുദദാനച്ചടങ്ങിനിടെയായിരുന്നു വെടിവയ്പ്.
സേവിയര്‍ യൂനിവേഴ്‌സിറ്റിയുടെ കോണ്‍വൊകേഷന്‍ സെന്ററിലായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവയ്പുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവസ്ഥലത്ത് നിന്ന് നിരവധി തോക്കുകള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
Keywords: Washington, News, World, Death, Injured, shot dead, Shot, Killed, Crime, New Orleans: One killed, 2 injured after shooting at high school graduation.