Follow KVARTHA on Google news Follow Us!
ad

Suspicion of Stealing Tyre | ടയര്‍ മോഷ്ടിച്ചെന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത 3 ആണ്‍കുട്ടികളെ കയറില്‍ കെട്ടി വലിച്ചിഴച്ചു; വീഡിയോ വൈറലായതോടെ 2 പേര്‍ക്കെതിരെ കേസ്

Lucknow: Three minor boys tied to rope & dragged over suspicion of stealing tyre #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com) ടയര്‍ മോഷ്ടിച്ചെന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെ കയറില്‍ കെട്ടി വലിച്ചിഴച്ചതായി റിപോര്‍ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ലക്‌നൗവിലെ താക്കൂര്‍ഗഞ്ച് പൊലീസ് സത്യേന്ദ്ര മിശ്ര, കൂട്ടാളി കൃഷ്ണ സക്‌സേന എന്നിവര്‍ക്കെതിരെ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ടയര്‍ മോഷ്ടിച്ചതായി സംശയിക്കുന്നതായി വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപോര്‍ട് ചെയ്തു.

മൂന്ന് കുട്ടികളെ സത്യേന്ദ്രയും സഹായി കൃഷ്ണയും ചേര്‍ന്ന് കയര്‍ കൊണ്ട് കെട്ടി തള്ളുന്നതാണ് 30 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണുന്നത്. കുട്ടികള്‍ ഉറക്കെ കരയുകയും തങ്ങള്‍ മോഷ്ടിച്ചിട്ടില്ലെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

Lucknow, News, National, Boy, Crime, Case, attack, Police, Lucknow: Three minor boys tied to rope & dragged over suspicion of stealing tyre

എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും കുറ്റവാളിയെ എത്രയും വേഗം പിടികൂടുമെന്നും വെസ്റ്റ് സോണിലെ എഡിസിപി ചിരഞ്ജീവ് സിന്‍ഹ പറഞ്ഞു. ഞായറാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്, വൈകുന്നേരത്തോടെ വീഡിയോ വൈറലായെന്നും എഡിസിപി പറഞ്ഞു. പ്രതികള്‍ക്കെതിരെ കര്‍ശനമായ പൊലീസ് നടപടി വേണമെന്ന് കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

Keywords: Lucknow, News, National, Boy, Crime, Case, attack, Police, Lucknow: Three minor boys tied to rope & dragged over suspicion of stealing tyre

Post a Comment