കുവൈത് സിറ്റി: (www.kvartha.com) കുവൈതില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്ന ആദ്യദിനത്തില്‍ തന്നെ 40 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. മാന്‍പവര്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അതോറിറ്റി നിയോഗിച്ച പരിശോധന സംഘം സ്മാര്‍ട് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഫീല്‍ഡില്‍ പരിശോധന നടത്തുന്നത്.
നിര്‍മാണ മേഖലയിലാണ് കൂടുതല്‍ നിയമ ലംഘനങ്ങളും രേഖപ്പെടുത്തിയത്. ജൂണ്‍ ഒന്ന് മുതലാണ് രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ തുറന്ന സ്ഥലങ്ങളില്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പെടുത്തിയത്. രാജ്യത്ത് ചൂട് കനക്കുന്ന ഈ മാസങ്ങളില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങള്‍ ഏല്‍ക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏര്‍പെടുത്തിയത്. വിലക്ക് ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെ നടപടികളുണ്ടാവും.
Keywords: Kuwait, News, Gulf, World, Ban, Kuwait: 40 breaches registered on 1st day of noon work ban.