കൊച്ചി: (www.kvartha.com) വീട്ടമ്മ കുത്തേറ്റ് മരിച്ചു. ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. പള്ളുരുത്തി കടേഭാഗം വ്യാസപുരം കോളനി വേണാട്ടു പറമ്പില്‍ സരസ്വതി (60) ആണ് മരിച്ചത്. കുത്തേറ്റ ഗൃഹനാഥന്‍ ധര്‍മജനെ (70) എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതികള്‍ക്കെതിരെ അയല്‍വാസിയാണ് അക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം പ്രതിയായ പള്ളുരുത്തി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ജയന്‍ (57) പൊലീസില്‍ കീഴടങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ജയന്റെ ഭാര്യയെ ദമ്പതികളുടെ മകന്‍ മധു എട്ട് വര്‍ഷം മുമ്പ് കുത്തിക്കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
സംഭവത്തെ കുറച്ച് പൊലീസ് പറയുന്നത്: വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ധര്‍മജനെ ജയന്‍ വിളിച്ചെഴുന്നേല്‍പിച്ച് കത്തി കൊണ്ടു കുത്തുകയായിരുന്നു. പ്രാണരക്ഷാര്‍ഥം ഓടിയ ധര്‍മജനെ പ്രതി പിന്തുടര്‍ന്നെങ്കിലും സമീപത്തെ ബന്ധുവീട്ടില്‍ അഭയം തേടിയതിനാല്‍ രക്ഷപ്പെട്ടു. ആക്രമണം നടന്ന സമയം കുളിക്കുകയായിരുന്ന സരസ്വതി ബഹളം കേട്ട് അയല്‍വാസിയുടെ വീടിന്റെ അടുക്കളയില്‍ ഒളിച്ചെങ്കിലും ജയന്‍ ഇവരെ തിരഞ്ഞു കണ്ടെത്തി.
തുടര്‍ന്ന് സരസ്വതിയുടെ കഴുത്തിന് പിന്നിലും മുതുകിലും കുത്തുകയായിരുന്നു. സരസ്വതി സംഭവസ്ഥലത്തു മരിച്ചു. 2014ലാണു ജയന്റെ ഭാര്യ സിന്ധുവിനെ മധു കൊലപ്പെടുത്തിയത്. ഈ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മധു അടുത്തിടെ പരോളിലിറങ്ങി, ഏതാനും ദിവസം മുമ്പാണ് മധു ജയിലിലേക്ക് മടങ്ങിയത്.
Keywords: Kochi, News, Kerala, Police, Treatment, attack, hospital, Crime, Kochi: Husband and wife attacked, woman died.