Rahul Gandhi | കാര്‍ഷിക നിയമങ്ങള്‍ പോലെ, അഗ്‌നിപഥ് പദ്ധതിയും പിന്‍വലിക്കേണ്ടിവരും: രാഹുല്‍ ഗാന്ധി

 


ന്യൂഡെല്‍ഹി: (www.kvartha.com) കാര്‍ഷിക നിയമങ്ങള്‍ പോലെ, ഹ്രസ്വകാല സൈനിക റിക്രൂട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥ് പദ്ധതിയും പിന്‍വലിക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രടറി രാഹുല്‍ ഗാന്ധി. 'കര്‍ഷക രോഷത്തിന് മുന്നില്‍ കീഴടങ്ങിയത് പോലെ യുവാക്കളുടെ പ്രതിഷേധത്തിന് മുന്നിലും മോദിക്ക് മുട്ട് മടക്കേണ്ടി വരും. എന്‍ഡിഎ സര്‍കാരിന്റെ എട്ട് വര്‍ഷത്തെ ഭരണത്തില്‍ ജയ് ജവാന്‍ ജയ് കിസാന്‍ മുദ്രാവാക്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപമാനിച്ചു' -രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

'അഗ്‌നിപഥ് യുവാക്കള്‍ നിരസിച്ചു, കാര്‍ഷിക നിയമം കര്‍ഷകര്‍ നിരസിച്ചു, നോട് നിരോധനം സാമ്പത്തിക വിദഗ്ധര്‍ നിരസിച്ചു, ജിഎസ്ടി വ്യാപാരികള്‍ നിരസിച്ചു എന്ന് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. 'സുഹൃത്തുക്കളുടെ' ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കാത്തതിനാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് പ്രധാനമന്ത്രിക്ക് മനസിലാകുന്നില്ല' -രാഹുല്‍ ആരോപിച്ചു.

Rahul Gandhi | കാര്‍ഷിക നിയമങ്ങള്‍ പോലെ, അഗ്‌നിപഥ് പദ്ധതിയും പിന്‍വലിക്കേണ്ടിവരും: രാഹുല്‍ ഗാന്ധി

അതേസമയം, രാജ്യത്ത് നടപ്പിലാക്കാനൊരുങ്ങുന്ന അഗ്‌നിപഥ് സ്‌കീം ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സ്‌കീമിനെതിരായ പ്രതിഷേധങ്ങളെ എല്ലാ രാഷ്ട്രീയ പാര്‍ടികളും പിന്തുണക്കണമെന്ന് സിപിഎം ജനറല്‍ സെക്രടറി സിതാറാം യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതാണ് പുതിയ സ്‌കീം. യുവാക്കളുടെ തൊഴിലിനെയും പ്രതികൂലമായി ബാധിക്കും. പദ്ധതി അടിയന്തരമായി പിന്‍വലിക്കണം. എല്ലാ രാഷ്ട്രീയ പാര്‍ടികളും പ്രതിഷേധങ്ങളെ പിന്തുണച്ച് രംഗത്ത് വരണം. സൈന്യത്തിലെ സ്ഥിരം റിക്രൂട്‌മെന്റ്കള്‍ വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും യെച്ചൂരി വ്യക്തമാക്കി.

ഹ്രസ്വകാല സൈനിക റിക്രൂട്‌മെന്റ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമായതോടെ കേന്ദ്രം ചെറുതായി അയഞ്ഞു. അഗ്‌നിവീര്‍ പദ്ധതി വഴി സൈനിക സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ സംവരണം നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. 10 ശതമാനം ഒഴിവുകള്‍ അഗ്‌നിവീറുകള്‍ക്ക് മാറ്റിവയ്ക്കാനാണ് തീരുമാനം. അസം റൈഫിള്‍സിലും സംവരണം നല്‍കും. നിയമനത്തിനുള്ള പ്രായപരിധിയില്‍ മൂന്ന് വര്‍ഷം ഇളവ് നല്‍കാനും തീരുമാനമായി.

Keywords:  New Delhi, News, National, Rahul Gandhi, Prime Minister, Narendra Modi, Just like farm laws, PM Modi will have to withdraw Agnipath scheme, says Rahul Gandhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia