ജയ്പുര്‍: (www.kvartha.com) കാണാതായ ഒമ്പത് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനടുത്തുള്ള ആള്‍താമസമില്ലാത്ത മുറിയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. മകള്‍ പീഡനത്തിനിരയായിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് ശനിയാഴ്ച ഉച്ചയോടെയാണ് കുടുംബം പരാതി നല്‍കിയത്. വിവസ്ത്രയായാണ് പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൂര്‍ചയേറിയ ആയുധം ഉപയോഗിച്ചാണ് പെണ്‍കുട്ടിയുടെ കഴുത്ത് മുറിച്ചതെന്ന് ഡിസിപി (നോര്‍ത്) പാരിസ് ദേശ്മുഖ് പറഞ്ഞു. പോസ്റ്റ്മോര്‍ടം റിപോര്‍ട് കിട്ടിയാലേ സത്യം വെളിപ്പെടൂ എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം 2016ല്‍ മാതാപിതാക്കള്‍ ദത്തെടുത്ത് വളര്‍ത്തിയ കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു.
Keywords: Jaipur, News, National, Found Dead, Crime, Police, Custody, Missing, Jaipur: 9 year old girl found dead.