Follow KVARTHA on Google news Follow Us!
ad

IIFA 2022 Awards | ഐഐഎഫ്എ 2022: കത്രീനയെ സ്വന്തമാക്കിയതോടെ വിക്കി കൗശലിന്റെ സമയം തെളിഞ്ഞു, കാരണം ഇതാണ്

IIFA 2022 Awards full winners list: Vicky Kaushal-Kriti Sanon win big, Shershaah awarded Best Picture #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) നടി കത്രീന കെയ്ഫിനെ വിവാഹം കഴിച്ചതോടെ നടന്‍ വിക്കി കൗശലിന്റെ സമയം തെളിഞ്ഞെന്നാണ് ആരാധകരും ബോളിവുഡും പറയുന്നത്. കാരണം ഇക്കൊല്ലത്തെ ഇന്റര്‍നാഷനല്‍ ഇന്‍ഡ്യന്‍ ഫിലിം അകാഡമി അവാര്‍ഡില്‍ (ഐഐഎഫ്എ) വിക്കി കൗശല്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ ആദ്യം അബുദാബിയിലായിരുന്നു അവാര്‍ഡ് ദാന ചടങ്ങ്. സര്‍ദാര്‍ ഉദം എന്ന ചിത്രത്തിലെ പ്രകടനമാണ് വിക്കിയെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്.

ബയോപിക് ഷെര്‍ഷാ മികച്ച ചിത്രമായും സിനിമയുടെ സംവിധായകന്‍ വിഷ്ണുവരദന്‍ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. മിമി എന്ന ചിത്രങ്ങളിലെ പ്രകടനത്തിന് കൃതി സനോനും മികച്ച നടിയായി.

News, National, Mumbai, Award, Cinema, Entertainment, IIFA 2022 Awards full winners list: Vicky Kaushal-Kriti Sanon win big, Shershaah awarded Best Picture.

ഐഐഎഫ്എ റോക്‌സ് പരിപാടി ജൂണ്‍ മൂന്നിനും പ്രധാന അവാര്‍ഡ് ദാന ചടങ്ങ് അടുത്തദിവസവും ആയിരുന്നു. സാറ അലിഖാന്‍, അഭിഷേക് ബച്ചന്‍, ഷാഹിദ് കപൂര്‍, അനന്യ പാണ്ഡേ, നോറ ഫത്തേഹി എന്നിവരുടെ അടക്കം കലാപരിപാടികള്‍ ആയിരുന്നു പ്രധാന ആകര്‍ഷണം.

മികച്ച നടന്‍ - സര്‍ദാര്‍ ഉദമിന് വിക്കി കൗശല്‍

മികച്ച നടി - മിമിക്ക് വേണ്ടി കൃതി സനോന്‍

മികച്ച സംവിധായകന്‍ - ഷേര്‍ഷായ്ക്ക് വിഷ്ണുവരദന്‍

മികച്ച ചിത്രം - ഹിറൂ യാഷ് ജോഹര്‍, കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത, ഷബ്ബീര്‍ ബോക്സ്വാല, അജയ് ഷാ, ഹിമാന്‍ഷു ഗാന്ധി, ഷേര്‍ഷാ

മികച്ച പിന്നണി ഗായിക - 'രാതന്‍ ലംബിയന്‍', ഷേര്‍ഷാ എന്ന ചിത്രത്തിന് അസീസ് കൗര്‍

മികച്ച പിന്നണി ഗായകന്‍ - ജുബിന്‍ നൗട്ടിയാല്‍, 'രാതന്‍ ലംബിയാന്‍', ഷേര്‍ഷാ

മികച്ച വരികള്‍ - കൗസര്‍ മുനീര്‍, 'ലെഹ്‌റ ദോ', 83

മികച്ച സംഗീത സംവിധാനം - അത്രംഗി റേയ്ക്ക് എ ആര്‍ റഹ്‌മാന്‍, ജസ്ലീന്‍ റോയല്‍, ജാവേദ്-മൊഹ്‌സിന്‍, വിക്രം മോണ്‍ട്രോസ്, ബി പ്രാക്, ഷെര്‍ഷായ്ക്ക് ജാനി

മികച്ച പുരുഷ അരങ്ങേറ്റം - തഡാപ്പിന് അഹന്‍ ഷെട്ടി

മികച്ച വനിതാ അരങ്ങേറ്റം - ബണ്ടി ഔര്‍ ബബ്ലി 2 ന് ശര്‍വാരി വാഗ്

മികച്ച കഥ അവലംബിച്ചത് - കബീര്‍ ഖാന്‍, സഞ്ജയ് പുരണ്‍ സിംഗ് ചൗഹാന്‍, 83

മികച്ച ഒറിജിനല്‍ സ്റ്റോറി - അനുരാഗ് ബസുവിന്റെ ലുഡോ

മികച്ച സഹനടന്‍ - മിമിക്ക് വേണ്ടി സായ് തംഹങ്കര്‍

മികച്ച സഹനടന്‍ - ലുഡോയ്ക്ക് വേണ്ടി പങ്കജ് ത്രിപാഠി.

Keywords: News, National, Mumbai, Award, Cinema, Entertainment, IIFA 2022 Awards full winners list: Vicky Kaushal-Kriti Sanon win big, Shershaah awarded Best Picture.

Post a Comment