നൂഹ്: (www.kvartha.com) കളിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയും രക്ഷിക്കാനിറങ്ങിയ രണ്ടു പേരും ശ്വാസംമുട്ടി മരിച്ചു. ആരിജ് (8), കുട്ടിയുടെ അച്ഛന്‍ സിറാജ്, അമ്മാവന്‍ സലാം എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഹരിയാനയിലെ നൂഹ് ജില്ലയിലെ ബിച്ചോര്‍ ഗ്രാമത്തിലാണ് ദാരുണ സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കളിക്കുന്നതിനിടെ കുട്ടി സ്ലാബ് തകര്‍ന്ന് 20 അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കിലേക്ക് പതിക്കുകയായിരുന്നു. ഇതുകണ്ട നിന്ന കുട്ടിയുടെ അച്ഛനും ബന്ധുവും കുട്ടിയെ രക്ഷിക്കാനായി ടാങ്കിലേക്ക് ഇറങ്ങി. എന്നാല്‍ ഇവര്‍ ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു.
അതേസമയം, സംഭവം നടന്നിട്ടും നാട്ടുകാരോ ബന്ധുക്കളോ ഇക്കാര്യം പൊലീസിനെ അറിയിക്കാന്‍ തയാറായില്ലെന്ന് പുന്‍ഹാന ഡപ്യൂട്ടി സൂപ്രണ്ട് ഷംസീര്‍ സിങ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, National, Death, Child, Police, Haryana: 8-Year-Old Among 3 People Dead In Septic Tank.