Adani Donates Rs 60,000 cr | 60-ാം ജന്മദിനത്തില്‍ 60,000 കോടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ ഗൗതം അദാനി

 


ന്യൂഡെല്‍ഹി: (www.kvartha.com) പിറന്നാള്‍ ദിനത്തില്‍ 60,000 കോടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ പ്രമുഖ വ്യവസായി ഗൗതം അദാനി. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്കായി അദാനി ഫൗന്‍ഡേഷനാണ് സംഭാവന നല്‍കുക എന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. വെള്ളിയാഴ്ച 60 വയസ് തികയുന്ന അദാനി സമ്പത്തിന്റെ വലിയൊരു ഭാഗമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കുന്നത്.

ഇന്‍ഡ്യന്‍ കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സംഭാവന ആയിരിക്കും ഇത്. 60,000 കോടി രൂപ അതായത് 7.7 ബില്യണ്‍ ഡോളര്‍ ആണ് അദാനി നല്‍കുന്നത്. മാര്‍ക് സകര്‍ബര്‍ഗ്, വാറന്‍ ബഫെറ്റ് തുടങ്ങിയ ആഗോള ശതകോടീശ്വരന്മാരുടെ പാത പിന്തുടര്‍ന്നാണ് ഇത്രയും വലിയ തുക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി അദാനി സംഭാവന നല്‍കുന്നത്. ഗൗതം അദാനിയുടെ ആസ്തിയുടെ എട്ട് ശതമാനം വരും ഈ തുകയെന്ന് കണക്കാക്കുന്നു.

Adani Donates Rs 60,000 cr | 60-ാം ജന്മദിനത്തില്‍ 60,000 കോടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ ഗൗതം അദാനി

Keywords:  New Delhi, News, National, Birthday Celebration, Birthday, Gautam Adani, Pledge, Donate, Social causes, Gautam Adani pledges to donate Rs 60,000 cr for social causes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia