Shot Dead | 'മുന്‍ കോണ്‍ഗ്രസ് വക്താവ് ഭാര്യയെ വെടിവച്ചു കൊന്നു'; കൊലപാതകം, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തല്‍, ആക്രമണം, അനധികൃത ആയുധങ്ങള്‍ കൈവശം വയ്ക്കല്‍ തുടങ്ങി 16 ഓളം കേസുകള്‍ നേതാവിനെതിരെ ഉണ്ടെന്ന് പൊലീസ്

 


ഭോപാല്‍: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് ഭാര്യയെ വെടിവെച്ചു കൊന്നതായി പൊലീസ്. ദമ്പതികള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്നാണ് സംഭവമെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവ് ഋഷഭ് സിംഗ് ഭദോരിയ മധ്യപ്രദേശ് കോണ്‍ഗ്രസ് കമിറ്റിയുടെ മുന്‍ വക്താവാണ്. ഭാവ്‌ന ബഹ്‌ദോരിയയാണ് കൊല്ലപ്പെട്ടത്.

പൊലീസ് പറയുന്നതനുസരിച്ച്, ഗ്വാളിയോറിലെ തത്തിപൂര്‍ പ്രദേശത്തെ താമസക്കാരനായ ഭദോരിയ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ദമ്പതികള്‍ ഞായറാഴ്ച വൈകുന്നേരം വഴക്കിട്ടതായി കണ്ടെത്തി, പിറ്റേന്ന് രാവിലെയും ഇത് തുടര്‍ന്നു. തര്‍ക്കത്തിനിടെ ഓടാന്‍ ശ്രമിച്ച ഭാര്യക്ക് നേരെ ഭദോരിയ തോക്ക് എടുത്ത് ചൂണ്ടി, പിന്നീട് വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Shot Dead | 'മുന്‍ കോണ്‍ഗ്രസ് വക്താവ് ഭാര്യയെ വെടിവച്ചു കൊന്നു'; കൊലപാതകം, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തല്‍, ആക്രമണം, അനധികൃത ആയുധങ്ങള്‍ കൈവശം വയ്ക്കല്‍ തുടങ്ങി 16 ഓളം കേസുകള്‍ നേതാവിനെതിരെ ഉണ്ടെന്ന് പൊലീസ്

വെടിയൊച്ച കേട്ട് മുറിക്കുള്ളിലേക്ക് ഓടിയെത്തിയ ഭദോരിയയുടെ പിതാവ്, രക്തത്തില്‍ കുളിച്ച് കിടക്കുന്ന തന്റെ മരുമകളെ കണ്ടു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. സംഭവം നടക്കുമ്പോള്‍ ദമ്പതികളുടെ രണ്ട് കുട്ടികളും ഉറങ്ങുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തും മുമ്പ് ഭദോരപയ തോക്കുമായി ഓടി രക്ഷപ്പെട്ടു. ഏപ്രില്‍ രണ്ടിന് ഗ്വാളിയോറിലും ചമ്പലിലും നടന്ന അക്രമങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. മറ്റ് ചില ക്രിമിനല്‍ കേസുകളും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2020ല്‍ ജില്ലാ ഭരണകൂടം ഇയാളെ നഗരപരിധിയില്‍ നിന്ന് പുറത്താക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു. കൊലപാതകം, കൊലപാതകശ്രമം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, ആക്രമണം, അനധികൃത ആയുധങ്ങള്‍ കൈവശം വയ്ക്കല്‍ തുടങ്ങി 16 ഓളം കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. 'കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിന് അയച്ചിട്ടുണ്ട്. സംഘര്‍ഷത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തുവരികയാണ്. നേതാവിനെ പിടികൂടാനുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്,' -ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords:  News, National, shot dead, Death, Killed, Police, Crime, Case, Former Congress Committee Spokesperson Shoots Woman In Gwalior.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia