Hajj Pilgrims | ആദ്യ ഹജ്ജ് സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച യാത്ര പുറപ്പെടും
Jun 3, 2022, 19:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
നെടുമ്പാശ്ശേരി: (www.kvartha.com) ആദ്യ ഹജ്ജ് സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച യാത്ര പുറപ്പെടും. സംസ്ഥാന ഹജ്ജ് കമിറ്റി മുഖേന പുറപ്പെടുന്ന ഹാജിമാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം സജജീകരിച്ച ഹജ്ജ് ക്യാംപില്‍ എത്തിത്തുടങ്ങി. ശനിയാഴ്ച രാവിലെ 8.30 മണിക്കാണ് ആദ്യ വിമാനം പുറപ്പെടുന്നത്.
377 തീര്‍ഥാടകരാണ് വ്യാഴാഴ്ച രാവിലയോടെ ഹജ്ജ് ക്യാംപിലെത്തിയത്. ആദ്യ യാത്ര സംഘത്തെ ഹജ്ജ് കമിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, മെമ്പര്‍മാരായ അഡ്വ. മൊയ്തീന്‍ കുട്ടി, ഡോ. പി എ സൈദ് മുഹമ്മദ്, ഡോ. ഐ പി അബ്ദുസലാം, പി പി മുഹമ്മദ് റാഫി, പി ടി അക്ബര്‍, സഫര്‍ കയാല്‍ ഹജ്ജ് ക്യാമ്പ് ഓര്‍ഗനൈസിങ്ങ് കമിറ്റി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.

ക്യാംപില്‍ റിപോര്‍ട് ചെയ്യുന്നതിന് മുമ്പായി തീര്‍ഥാടകരുടെ ആര്‍ടിപിസിആര്‍ പിശോധന, ലഗേജ് സമര്‍പ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ എയര്‍പോര്‍ട്ടില്‍ സജ്ജീകരിച്ച പ്രത്യേക കൗണ്ടറുകളില്‍ നിന്നും പൂര്‍ത്തിയാക്കി. ശേഷം ഹാജിമാരെ ഹജ്ജ് കമിറ്റിയുടെ പ്രത്യേക വാഹനത്തില്‍ ക്യാംപിലേക്ക് എത്തിച്ചു. ആദ്യ വിമാനത്തില്‍ യാത്രയാവേണ്ട ഹാജിമാര്‍ക്കുള്ള പാസ്പോര്‍ട് ഉള്‍പെടെയുള്ള രേഖകള്‍, സഊദി റിയാല്‍ തുടങ്ങിയവ ശനിയാഴ്ച ഹജ്ജ് ക്യാംപില്‍ നിന്നും വിതരണം ചെയ്യും.
ഹാജിമാര്‍ യാത്രയിലും മക്ക, മദീന സ്ഥലങ്ങളിലും പാലിക്കേണ്ട പ്രധാന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പ്രത്യേക അറിയിപ്പും ഹാജിമാര്‍ക്ക് നല്‍കും. വിമാനം പുറപ്പെടുന്നതിനു മൂന്ന് മണിക്കൂര്‍ മുമ്പായി തീര്‍ഥാടകരെ വിമാനത്താവളത്തിലെ പ്രത്യേക ഹജ്ജ് ടെര്‍മിനലിലേക്ക് എത്തിക്കും.
Keywords: News, Kerala, Nedumbassery Airport, Airport, Travel, First group of hajj pilgrims will leave tomorrow.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.