അങ്കമാലി: (www.kvartha.com) വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസില്‍ കെഎസ്ആര്‍ടിസി ജീവനക്കാരനെതിരെ നടപടി. അങ്കമാലി ഡിപോ ഡ്രൈവര്‍ എം വി രതീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംയുക്ത സമരസമിതി യൂണിയന്റേത് എന്ന പേരില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക് എന്ന സന്ദേശമാണ് പ്രചരിപ്പിച്ചത്.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ മെയ് 13 മുതല്‍ അനിശ്ചിതകാല സമരത്തിലേക്കാണെന്നും സര്‍കാരിന്റെ മാനേജ്‌മെന്റിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ എഴുതിയ നോടീസ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസി വിജിലന്‍സിനോട് അന്വേഷണം ആവശ്യപ്പെട്ടിരുന്നത്.
തുടര്‍ന്ന് അങ്കമാലി ഡിപോയിലെ ഡ്രൈവര്‍ എം വി രതീഷാണ് സന്ദേശം പ്രചരിപ്പിച്ചത് എന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് രതീഷ് കുറ്റം സമ്മതിക്കുകയും ചെയ്തു. പിന്നാലെയാണ് രതീഷിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് കെഎസ്ആര്‍ടിസി പുറത്തിറക്കിയത്.
Keywords: News, Angamali, Kerala, Suspension, KSRTC, Case, Message, False message spread; KSRTC employee suspended.