കണ്ണൂര്‍: (www.kvartha.com) നിരവധി അന്തര്‍ സംസ്ഥാന കവര്‍ചകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയായ യുവാവിനെ പൊലീസ് പിടികൂടി. കാസര്‍കോട് പടന്ന പഞ്ചായത് പരിധിയില്‍പെട്ട നൂര്‍ മുഹമ്മദി(40)നെയാണ് പയ്യന്നൂര്‍ എസ്‌ഐ പി വിജേഷ്, എഎസ്‌ഐ എ ജി അബ്ദുല്‍ റൗഫ്, സിവില്‍ പൊലീസ് ഓഫീസര്‍ ഉമേശന്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
2011 ഏപ്രില്‍ മാസം കുഞ്ഞിമംഗലം ആണ്ടം കൊവ്വലിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക് മോഷണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഈയാളെ പയ്യന്നൂര്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അന്നത്തെ കണ്ണൂര്‍ സിറ്റി സിഐയായിരുന്ന അശ്‌റഫ്, പ്രതിയായ നൂര്‍മുഹമ്മദ് മറ്റൊരു കവര്‍ചാ കേസില്‍ പിടികൂടിയപ്പോഴാണ് കുഞ്ഞിമംഗലത്തും കവര്‍ച നടത്തിയതായി തെളിഞ്ഞത്.
ഇയാള്‍ക്കെതിരെ കാഞ്ഞങ്ങാട്, ബേക്കല്‍, ചക്കരക്കല്‍, എന്നീ സ്റ്റേഷനുകളിലും അയല്‍സംസ്ഥാമായ കര്‍ണാടകയിലും മൂന്ന് കേസുകളുണ്ട്. കുറെ നാളായി സ്ഥലത്തില്ലായിരുന്ന ഇയാള്‍ പടന്നയില്‍ എത്തിയതായി രഹസ്യവിവരം ലഭിച്ച പൊലീസ് നിരീക്ഷണം തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി രഹസ്യവിവരം ലഭിച്ചതനുസരിച്ച്് പയ്യന്നൂരില്‍ നിന്നും പിടികൂടുന്നത്. അറസ്റ്റിലായ പ്രതിയെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Payyannur, News, Kerala, Accused, Arrest, Arrested, Police, theft, Defendant arrested in theft case.