Freezer Issue | ഫ്രീസര്‍ തകരാറിലായി: കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം നനഞ്ഞ് കുതിര്‍ന്ന നിലയില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ചറി ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം വെള്ളം നനഞ്ഞ നിലയില്‍. വെള്ളിയാഴ്ച വൈകുന്നേരം സൂക്ഷിച്ച മൃതദേഹമെടുക്കാന്‍ കഴിഞ്ഞ ദിവസം രാവിലെ ബന്ധുക്കളെത്തിയപ്പോഴാണ് മൃതദേഹത്തില്‍ മുഴുവന്‍ വെള്ളം നനഞ്ഞ നിലയില്‍ കണ്ടെത്തിയത്.
Aster_MIMS

അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പകല്‍ ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞ ഏച്ചൂര്‍ സ്വദേശി പ്രഭാകരന്റെ (66) മൃതദേഹം ബന്ധുക്കളുടെ ആവശ്യപ്രകാരം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റുകയും ഫ്രീസറില്‍ സൂക്ഷിക്കുകയുമായിരുന്നു. ഫ്രീസര്‍ തകരാറിലായതിനെ തുടര്‍ന്ന് മൃതദേഹം വെള്ളത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നു.

Freezer Issue | ഫ്രീസര്‍ തകരാറിലായി: കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം നനഞ്ഞ് കുതിര്‍ന്ന നിലയില്‍

വെള്ളത്തില്‍ വീണ ആളുടെ മൃതദേഹം പുറത്തെടുക്കുന്ന വിധത്തിലാണ് മൃതദേഹം ലഭിച്ചതെന്ന് പ്രഭാകരന്റെ ബന്ധുക്കള്‍ പറയുന്നു. ഇതിനു ശേഷം ഇവര്‍ വാരത്തെ ആശുപത്രിയില്‍ കൊണ്ടുപോയി കുളിപ്പിച്ച് വസ്ത്രങ്ങള്‍ മാറ്റിയതിന് ശേഷമാണ് വീട്ടിലേക്ക് മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ കൊണ്ടുപോയത്. അതേസമയം സംഭവത്തില്‍ ബന്ധുക്കള്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല.

Keywords:  Kannur, News, Kerala, hospital, Dead Body, Dead body found wet in Mortuary at Kannur District Hospital.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia