Hostel Cook Arrested | 14 വയസുള്ള 2 പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി; പ്രീമെട്രിക് ഹോസ്റ്റലിലെ പാചകക്കാരന്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വളപട്ടണം: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ ഹോസ്റ്റലിലെ പാചകക്കാരന്‍ അറസ്റ്റില്‍. വളപട്ടണം സ്റ്റേഷന്‍ പരിധിയിലെ പ്രീമെട്രിക് ഹോസ്റ്റലിലാണ് പീഡനം നടന്നത്. ഇവിടെ താമസിച്ച് പഠിക്കുന്ന 14 വയസുള്ള രണ്ട് പെണ്‍കുട്ടികളെയാണ് 35കാരനായ പാചകക്കാരനായ യുവാവ് പീഡനത്തിനിരയാക്കിയതെന്നും പൊലീസ് പറഞ്ഞു.
Aster mims 04/11/2022

കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് കുട്ടികള്‍ പീഡന വിവരം പുറത്തു പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ കൗണ്‍സിലര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈനില്‍ നിന്നും വളപട്ടണം പൊലീസിന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയും കുട്ടികളുടെ മൊഴിയെടുക്കുകയുമായിരുന്നു. തുടര്‍ന്ന് വളപട്ടണം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Hostel Cook Arrested | 14 വയസുള്ള 2 പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി; പ്രീമെട്രിക് ഹോസ്റ്റലിലെ പാചകക്കാരന്‍ അറസ്റ്റില്‍

കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ കുട്ടികളെ വശീകരിച്ചും ഭീഷണിപെടുത്തിയും പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടികളുടെ മൊഴിയിലുണ്ട്. സംഭവത്തിന് ശേഷം ഒളിവില്‍ പോകാന്‍ സാധ്യതയുള്ളതിനാല്‍ വളപട്ടണം സിഐയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ തന്നെ വീട്ടിലെത്തി പ്രതിയെ പിടികൂടി സ്റ്റേഷനിലെത്തിച്ചിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷമായി ഇയാള്‍ ഇവിടെ പാചകക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് വളപട്ടണം പൊലീസ് അറിയിച്ചു.

Keywords:  News, Kerala, Crime, Molestation, Girl, Arrest, Police, Complaint, Court, Complaint that molest of 2 minor girls; Hostel Cook arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script