Cherian Philip's Prediction | ചെറിയാന്‍ ഫിലിപിന്റെ പ്രവചനം ഫലിച്ചു; ഉമ തോമസിന്റെ ഭൂരിപക്ഷം 20,000 കവിഞ്ഞു

 


തിരുവനന്തപുരം: (www.kvartha.com) തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ ഭൂരിപക്ഷം 20,000 കവിയുമെന്ന കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപിന്റെ പ്രവചനം ഫലിച്ചു. ഫലം വന്നപ്പോള്‍ ഉമയുടെ ഭൂരിപക്ഷം 22,500 കടന്നിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇടതുബന്ധം അവസാനിപ്പിച്ച ചെറിയാന്‍ മെയ് 27ന് തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
                     
Cherian Philip's Prediction | ചെറിയാന്‍ ഫിലിപിന്റെ പ്രവചനം ഫലിച്ചു; ഉമ തോമസിന്റെ ഭൂരിപക്ഷം 20,000 കവിഞ്ഞു

ഒരു വര്‍ഷത്തെ എല്‍ ഡി എഫ് ദുര്‍ഭരണത്തിനെതിരായ ജനങ്ങളുടെ ആദ്യ താക്കീതായിരിക്കും തെരഞ്ഞെടുപ്പു ഫലമെന്നും ഇതോടെ എല്‍ ഡി എഫ് സര്‍കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിക്കുമെന്നും അന്ന് ചൂണ്ടിക്കാണിച്ചിരുന്നു. കെ റെയില്‍ ആദ്യം എല്‍ ഡി എഫ് മുഖ്യ ചര്‍ച വിഷയമാക്കിയെങ്കിലും ജനരോഷം എതിരായി ഉയര്‍ന്നതോടെ ബോധപൂര്‍വം പിന്‍മാറുകയായിരുന്നെന്നും പറഞ്ഞിരുന്നു. അതും ശരിയായിരുന്നു.

പീഢന കേസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയ അതിജീവിതയെ അപമാനിതയാക്കിയ ചില സി പി എം ഉന്നത നേതാക്കളുടെ മേച്ഛമായ പരാമര്‍ശങ്ങള്‍ക്ക് ശക്തമായ തിരിച്ചടി ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.


Keywords:  News, Kerala, Top-Headlines, Election, By-election, Congress, CPM, UDF, Government, Cherian Philip, Uma Thomas, Cherian Philip's prophecy came true; The majority of Uma Thomas exceeded twenty thousand.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia