തിരുവനന്തപുരം: (www.kvartha.com) തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്റെ ഭൂരിപക്ഷം 20,000 കവിയുമെന്ന് ചെറിയാന്‍ ഫിലിപിന്റെ പ്രവചനം. ഒരു വര്‍ഷത്തെ എല്‍ഡിഎഫ് ദുര്‍ഭരണത്തിനെതിരായ ജനങ്ങളുടെ ആദ്യ താക്കീതായിരിക്കും തെരഞ്ഞെടുപ്പുഫലം. ഇതോടെ എല്‍ഡിഎഫ് സര്‍കാരിന്റെ കൗണ്ട് ഡൗന്‍ ആരംഭിക്കുമെന്ന് ചെറിയാന്‍ ഫിലിപ് പറഞ്ഞു.
കെ റെയില്‍ ആദ്യം എല്‍ഡിഎഫ് മുഖ്യചര്‍ചാ വിഷയമാക്കിയെങ്കിലും ജനരോഷം എതിരായി ഉയര്‍ന്നതോടെ ബോധപൂര്‍വം പിന്‍മാറുകയായിരുന്നു. പീഡനകേസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയ അതിജീവിതയെ അപമാനിതയാക്കിയ ചില സിപിഎം ഉന്നത നേതാക്കളുടെ മ്ലേച്ഛമായ പരാമര്‍ശങ്ങള്‍ക്ക് ശക്തമായ തിരിച്ചടി ലഭിക്കും.
സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ സിപിഎം നടത്തിയത് വോട് ബാങ്ക് ലക്ഷ്യമാക്കിയുള്ള വര്‍ഗീയ പ്രീണനമായിരുന്നു. വര്‍ഗീയ ചേരിതിരിവുണ്ടാക്കി ചില മത വിഭാഗങ്ങളുടെ വോട് മറിക്കാനുള്ള കുതന്ത്രങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു.
ഉമാ തോമസിന്റെ ഇച്ഛാശക്തിയുള്ള പ്രസാദാത്മകമായ വ്യക്തിത്വമായിരിക്കും വിജയത്തിന്റെ മുഖ്യ ഘടകം. പ്രചരണ വേദിയിലെ പക്വമായ വാക്കുകളും വശ്യമായ പെരുമാറ്റവും മൂലം ഒരു ഉമാ തരംഗം തന്നെ തൃക്കാക്കരയില്‍ സൃഷ്ടിച്ചിരിക്കുകയാണെന്നും യുട്യൂബ് ചാനലിലൂടെ അദ്ദേഹം അവകാശപ്പെട്ടു.
Keywords: News,Kerala,State,Thiruvananthapuram,Politics,party,Top-Headlines,Criticism,Social-Media,YouTube,By-election, LDF withdrew from the K Rail talks after the public outcry